25.2 C
Kottayam
Sunday, June 14, 2026

അഞ്ചുവര്‍ഷത്തെ ഹിയറിംഗിനൊടുവിൽ വിവാഹമോചനം വേണോ എന്ന് ജഡ്ജി; ഭാര്യയെ നോക്കി പുഞ്ചിരിച്ച് ഭര്‍ത്താവ്; കോടതിമുറിയില്‍ വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ഭാര്യ

Must read

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടവും കടുത്ത പിണക്കങ്ങളും ഒടുവില്‍ വിവാഹ മോചന കേസില്‍ വിധിപറയാനിരിക്കെ കോടതിമുറിയില്‍വച്ച് ഹര്‍ജിയുടെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിന്റെ അരികിലേക്ക് ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് യുവതി. വിവാഹ മോചന ഹര്‍ജിയില്‍ വിധിപറയാന്‍ ഒരുങ്ങവെയാണ് ജഡ്ജിയുടെ ഒറ്റ ചോദ്യത്തിന് പിന്നാലെ ഡല്‍ഹിയിലെ കോടതിമുറി സാക്ഷിയായത് അതീവ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കായിരുന്നു. വര്‍ഷങ്ങളായി കടുത്ത വാശിപ്പുറത്ത് മുന്നോട്ട് കൊണ്ടുപോയ വിവാഹമോചന കേസിന്റെ ഫയലുകള്‍ കോടതിമുറിയില്‍ വെച്ച് പരസ്യമായി കീറിയെറിഞ്ഞ ഭാര്യ, ഓടിച്ചെന്ന് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ഇതോടെ ദമ്പതികള്‍ തമ്മിലുണ്ടായിരുന്ന അഞ്ച് വര്‍ഷത്തെ കടുത്ത നിയമയുദ്ധത്തിനാണ് കോടതിമുറിയില്‍ വെച്ച് അപ്രതീക്ഷിതവും ശുഭകരവുമായ പര്യവസാനമുണ്ടായത്.

2020-ല്‍ വലിയ ആഘോഷങ്ങളോടെയായിരുന്നു ശിഖയുടെയും സൗരഭിന്റെയും (സൗരവ്) വിവാഹം നടന്നത്. എന്നാല്‍ ദാമ്പത്യജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ഇവര്‍ക്കിടയില്‍ കടുത്ത തര്‍ക്കങ്ങളും പരസ്പരമുള്ള ആരോപണങ്ങളും ഉടലെടുത്തു. ഒടുവില്‍ ഒരുമിച്ച് പോകാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ വിവാഹബന്ധം വേര്‍പെടുത്താനായി ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി വര്‍ഷങ്ങളോളം കേസ് നീണ്ടുപോയത് ഇരുവരുടെയും മനഃസമാധാനത്തെ മാത്രമല്ല, സാമ്പത്തിക ഭദ്രതയെയും കഠിനമായി ബാധിച്ചു.

- Advertisement -

മകളുടെ കേസിന് പിന്നാലെ നടന്ന് ശിഖയുടെ പിതാവിന്റെ സമ്പാദ്യം മുഴുവന്‍ ഒടുങ്ങിയിരുന്നു. മകളുടെ ഭാവിയെക്കുറിച്ചുള്ള കടുത്ത മാനസിക സമ്മര്‍ദ്ദവും സാമ്പത്തിക തകര്‍ച്ചയും കാരണം ഇതിനിടയില്‍ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കുടുംബത്തിന് അദ്ദേഹത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രമേ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.

- Advertisement -

എന്നാല്‍, കോടതിയില്‍ കേസ് കടുത്ത രീതിയില്‍ മുന്നോട്ട് പോകുമ്പോഴും തന്റെ ഭാര്യാപിതാവിന്റെ ഗുരുതരമായ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിഞ്ഞ സൗരഭ് ഉടന്‍ തന്നെ സഹായവുമായി ഓടിയെത്തി. കോടതിയിലെ പിണക്കങ്ങളും തര്‍ക്കങ്ങളുമെല്ലാം മാറ്റിവെച്ച് അദ്ദേഹം സ്വന്തം മുന്‍കൈ എടുത്ത് ഭാര്യാപിതാവിനെ ഗുരുഗ്രാമിലെ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളുമുള്ള പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ കൃത്യസമയത്ത് ലഭിച്ച വിദഗ്ധ ചികിത്സയിലൂടെ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. കടുത്ത നിയമപോരാട്ടത്തിനിടയിലും സൗരഭ് കാട്ടിയ ഈ ഒരു കാരുണ്യവും വലിയ മനസ്സും ശിഖയുടെയും കുടുംബത്തിന്റെയും മനസിലെ എല്ലാ വിരോധവും ഒരൊറ്റ നിമിഷം കൊണ്ട് മായ്ക്കാന്‍ പോന്നതായിരുന്നു. ഇത് ദമ്പതികള്‍ തമ്മിലുണ്ടായിരുന്ന അകലം ഗണ്യമായി കുറച്ചു.

- Advertisement -

തൊട്ടടുത്ത ദിവസം തന്നെ ഇരുവരും വിവാഹമോചന കേസിന്റെ അടുത്ത വാദത്തിനായി വീണ്ടും കോടതിയില്‍ ഹാജരായി. വക്കീലന്മാര്‍ പതിവുപോലെ വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടയിലാണ് കോടതിയെപ്പോലും അമ്പരപ്പിച്ച ആ അപ്രതീക്ഷിത നിമിഷം കടന്നുവന്നത്. ‘നിങ്ങള്‍ക്ക് ഇപ്പോഴും വിവാഹമോചനം വേണോ?’ എന്ന് ജഡ്ജി സൗരഭിനോട് ചോദിച്ചു. മറുപടി പറയുന്നതിന് മുന്‍പ് സൗരഭ് ശിഖയെ നോക്കി സ്‌നേഹത്തോടെ ചെറുതായി ഒന്ന് പുഞ്ചിരിച്ചു. ആ ഒരൊറ്റ നോട്ടവും പുഞ്ചിരിയും ശിഖയുടെ മനസ്സില്‍ വര്‍ഷങ്ങളായി കെട്ടിക്കിടന്ന ദേഷ്യത്തെയും ശാഠ്യത്തെയും നിമിഷനേരം കൊണ്ട് ഇല്ലാതാക്കി.

വികാരമടക്കാനാവാതെ ശിഖ തന്റെ കൈയിലിരുന്ന വിവാഹമോചന ഹരജിയുടെ പകര്‍പ്പുകള്‍ കോടതിമുറിയില്‍ വെച്ച് തന്നെ കീറിയെറിയുകയും ഭര്‍ത്താവിന്റെ അരികിലേക്ക് ഓടിച്ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയുമായിരുന്നു. ഇരുവരും പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞപ്പോള്‍ കോടതിമുറിയിലാകെ നിശബ്ദത പടര്‍ന്നു. നിയമപരമായി വേര്‍പിരിയലില്‍ വിധി വരേണ്ടിയിരുന്ന ആ ദിവസം, സൗരഭ് കാട്ടിയ നന്മയിലൂടെയും സ്‌നേഹത്തിലൂടെയും ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായി മാറി. വര്‍ഷങ്ങളോളം നീണ്ട വാദങ്ങള്‍ക്കോ കോടതിക്കോ പരിഹരിക്കാന്‍ കഴിയാത്തതാണ് സൗരഭിന്റെ നല്ല മനസ്സ് മാറ്റിയെടുത്തതെന്നാണ് കോടതിയിലുണ്ടായിരുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇരുവരുടെയും പുനഃസമാഗമത്തിന് സാക്ഷിയായ കോടതി കേസ് ഔദ്യോഗികമായി അവസാനിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

'ഞാനൊരു പോരാളിയാണ്, എനിക്കുവേണ്ടി പ്രാര്‍ഥിക്കുക'; കുറിപ്പുമായി രേണു സുധി

കോട്ടയം: തനിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചതായ വിവരം ഇന്നലെയാണ് സോഷ്യല്‍ മീഡിയ താരം രേണു സുധി ആദ്യമായി വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ഏതാനും ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്ന ഊഹാപോഹങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും ഒടുവിലാണ് രേണു...

മതം മാറ്റാൻ പ്രേരിപ്പിച്ചിട്ടില്ല; അൻസിബയ്ക്ക് അനുകൂലമായി കൊടപ്പനക്കുന്ന് രാജീവിന്റെ മകന്റെ മൊഴി,നടൻ ടിനി ടോം കൂടുതൽ പ്രതിരോധത്തിൽ

കൊച്ചി: സിനിമാ മേഖലയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച അപകീർത്തിക്കേസിൽ നടി അൻസിബ ഹസന് കനത്ത ആശ്വാസമായി സാക്ഷിമൊഴി പുറത്ത്. നടി അൻസിബ ഹസൻ തന്നെ യാതൊരുവിധത്തിലും മതം മാറ്റാൻ പ്രേരിപ്പിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളർ...

ഇൻഡിഗോ വിമാനത്തിലെ സ്പീക്കറിനുള്ളിൽ നിന്ന്‌ 4.26 കോടിയുടെ സ്വർണം കണ്ടെടുത്തു; അവകാശികളില്ല

അഹമ്മദാബാദ്: ഗുജറാത്തിൽ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 4.26 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ടോയ്ലറ്റിലെ സ്പീക്കർ ബോക്സിനുള്ളിൽ ഒളിപ്പിച്ച...

കൊലപാതകത്തിനും കലാപത്തിനും ശ്രമം, ഭീഷണിപ്പെടുത്തിയതിനും കേസ്; ബിജെപി കൗൺസിലർ സുഗതനെതിരേ 19 കേസുകൾ

തിരുവനന്തപുരം: വട്ടിയൂർക്കാവ് വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനെതിരെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനൽ കേസുകളുടെ വിശദവിവരങ്ങൾ പുറത്തുവന്നു. വധശ്രമം, ലഹളയുണ്ടാക്കൽ, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങി 19 ഓളം...

ഭർത്താവ് മരിച്ചിട്ടും അഴിഞ്ഞാടുന്ന പെണ്ണ് ! തന്റെ ജീവന്റെ പാതിയെ നഷ്ടമായതും ലെെം ലെെറ്റിൽ സജീവമായ മുഖം;കാൻസർ വാർത്തയ്ക്ക് പിന്നാലെ രേണു സുധിക്ക് സോഷ്യൽ മീഡിയയുടെ കനത്ത പിന്തുണ; വേട്ടയാടിയവർ പശ്ചാത്താപത്തിൽ

തിരുവനന്തപുരം: മലയാളികളുടെ പ്രിയങ്കരനായ കലാകാരൻ കൊല്ലം സുധിയുടെ അകാല വിയോഗത്തിന് ശേഷം മലയാളി മനസ്സിനെ വീണ്ടും നോവിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തനിക്ക് കാൻസർ രോഗം ബാധിച്ച വിവരം സുധിയുടെ ഭാര്യ രേണു...

Popular this week