അമ്മയുമായി സൗഹൃദം സ്ഥാപിച്ച് മകളെ പീഡിച്ചു! മന്ത്രവാദി ചമഞ്ഞു സ്ത്രീകളില്‍ നിന്നു സ്വര്‍ണവും പണവും തട്ടുന്ന യുവാവ് പിടിയില്‍

മലപ്പുറം: മന്ത്രവാദി ചമഞ്ഞു തട്ടിപ്പ് നടത്തുന്ന യുവാവ് കോഴിക്കോട് പോലീസിന്റെ പിടിയില്‍. മലപ്പുറം പുത്തൂര്‍ പുതുപ്പള്ളി സ്വദേശി പാലക്കവളപ്പില്‍ ശിഹാബുദ്ദിനെയാണ് മെഡിക്കല്‍കോളജ് പോലീസ് അറസ്റ്റുചെയ്തത്.

മന്ത്രവാദത്തിന്റെ പേരില്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരുടെ സ്വര്‍ണവും പണവും തട്ടിയെടുക്കുന്നതാണ് പ്രതിയുടെ രീതി. സംസ്ഥാനത്തിന്റെ വിവിധ സ്റ്റേഷനുകളിലായ 40ലധികം കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

അമ്മയുമായി സൗഹൃദം സ്ഥാപിച്ച് മകളെ പീഡിപ്പിച്ച കേസില്‍ മടവൂരില്‍വെച്ചാണ് പ്രതി പിടിയിലാകുന്നത്. മടവൂരില്‍ പിടിയിലാകുമ്പോള്‍ പ്രതിയുടെ കൈവശം 11 സിം കാര്‍ഡുകള്‍ ഉണ്ടായിരുന്നു. പത്താം ക്ലാസ് പോലും പാസാകത്ത പ്രതി ഉന്നത വിദ്യാഭ്യാസം ഉണ്ടെന്ന് പേരിലാണ് പലരെയും തട്ടിപ്പിനിരാക്കയതെന്ന് പോലീസ് പറയുന്നു.

സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ ക്യാമറയിലാക്കി അതുപയോഗിച്ച് ഒട്ടേറപ്പേരെ ഇയാള്‍ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. ഇംഗ്ലീഷും ഹിന്ദിയും ഉള്‍പ്പെടെ അഞ്ചിലേറ ഭാഷകള്‍ അറിയാവുന്നയാളാണ് പ്രതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News