25.2 C
Kottayam
Sunday, June 14, 2026

കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.88 കോടി രൂപയുടെ സ്വര്‍ണം പിടികൂടി; സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നാല് സ്വര്‍ണ്ണ ക്യാപ്‌സ്യൂളുമായി പിടിയിലായത് കാസര്‍കോട് സ്വദേശി, പരിശോധന യുവാവിൻ്റെ നടത്തത്തിൽ സംശയം തോന്നിയതോടെ

Must read

കണ്ണൂര്‍: രാജ്യത്ത് സ്വര്‍ണ്ണ ഇറക്കുമതിയുടെ തീരുവ ഉയര്‍ത്തിയതോടെ സ്വര്‍ണ്ണക്കടത്തുകാര്‍ വീണ്ടും സജീവം. വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വര്‍ധിച്ചു വരികയാണ്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കസ്റ്റംസ് കണ്ണുവെട്ടിച്ച് ഒരു കിലോ മുകളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായി. സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയായ യുവാവാണ് പിടിയിലായത്.

കാസര്‍കോട് കുമ്പള സ്വദേശിയായ അബ്ദുല്‍ റംഷീദിനെയാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗം പൊക്കിയത്. ഞായറാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഇയാളുടെ നടത്തത്തില്‍ കടുത്ത അസ്വാഭാവികത തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിട്ടയക്കാതെ എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കോടികളുടെ സ്വര്‍ണ്ണക്കടത്ത് കയ്യോടെ പിടികൂടുന്നത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.88 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് റഷീദ് മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയത്. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട നടന്നത്.

ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ (IX742) കണ്ണൂരിലെത്തിയതായിരുന്നു ഇയാള്‍. കസ്റ്റംസ് പരിശോധനയ്ക്കിടെ സംശയം തോന്നിയ ഇയാളെ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെടുത്തത്. പരിശോധനയില്‍ സംശയം തോന്നിയ കസ്റ്റംസ് സംഘം റംഷീദിനെ കസ്റ്റഡിയിലെടുത്ത് പ്രത്യേക പരിശോധനാ മുറിയിലേക്ക് മാറ്റി. വസ്ത്രങ്ങളും ലഗേജുകളും അരിച്ചുപെറുക്കിയിട്ടും ഒന്നും കിട്ടാതായതോടെയാണ് ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. എക്‌സ്‌റേ സ്‌കാനിങ്ങിലാണ് മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലുള്ള സ്വര്‍ണ്ണം കണ്ടെത്തിയത്.

അതിവിദഗ്ദ്ധമായി ക്യാപ്‌സൂള്‍ രൂപത്തിലാക്കിയ 4 വലിയ സ്വര്‍ണ്ണ മിശ്രിതങ്ങളാണ് ഇയാള്‍ തന്റെ ശരീരത്തിനുള്ളില്‍ തിരുകിക്കയറ്റിയിരുന്നത്. കസ്റ്റംസിന് ലഭിച്ചത് 1.2817 കിലോഗ്രാം സ്വര്‍ണം സ്വര്‍ണമാണ് തരംതിരിച്ച് എടുത്തത്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ആഭ്യന്തര വിപണിയില്‍ 1.875 കോടിയിലധികം രൂപ വിലവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്നും കള്ളക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും കസ്റ്റംസ് അറിയിച്ചു.

- Advertisement -

വെറുമൊരു കൂലിപ്പണിക്കാരനായ കുമ്പള സ്വദേശി അബ്ദുല്‍ റംഷീദിന് ഇത്രയും കോടികളുടെ സ്വര്‍ണ്ണം വിദേശത്തുനിന്നും വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് കസ്റ്റംസിന് വ്യക്തമായിട്ടുണ്ട്. കാസര്‍കോട്ടെയും കൊടുവള്ളിയിലെയും വന്‍കിട സ്വര്‍ണ്ണക്കടത്ത് മാഫിയകളുടെ വെറുമൊരു കാരിയര്‍ മാത്രമാണ് ഇയാളെന്നാണ് വിവരം. കുറച്ചു രൂപയുടെ കമ്മീഷനും വിമാന ടിക്കറ്റിനും വേണ്ടിയാണ് കോടികളുടെ സ്വര്‍ണ്ണം മലദ്വാരത്തില്‍ വെച്ച് നടക്കാന്‍ ഇയാള്‍ തയ്യാറായതെന്നാണ് നിഗമനം.

- Advertisement -

ഇയാള്‍ക്ക് ഷാര്‍ജയില്‍ നിന്നും സ്വര്‍ണ്ണം കൈമാറിയത് ആരാണെന്നും, കണ്ണൂരില്‍ ഇത് വാങ്ങി വിതരണം ചെയ്യാന്‍ കാത്തുനിന്ന പ്രാദേശിക സ്രാവുകള്‍ ആരെല്ലാമാണെന്നും കണ്ടെത്താനും പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

'ഞാനൊരു പോരാളിയാണ്, എനിക്കുവേണ്ടി പ്രാര്‍ഥിക്കുക'; കുറിപ്പുമായി രേണു സുധി

കോട്ടയം: തനിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചതായ വിവരം ഇന്നലെയാണ് സോഷ്യല്‍ മീഡിയ താരം രേണു സുധി ആദ്യമായി വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ഏതാനും ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്ന ഊഹാപോഹങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും ഒടുവിലാണ് രേണു...

മതം മാറ്റാൻ പ്രേരിപ്പിച്ചിട്ടില്ല; അൻസിബയ്ക്ക് അനുകൂലമായി കൊടപ്പനക്കുന്ന് രാജീവിന്റെ മകന്റെ മൊഴി,നടൻ ടിനി ടോം കൂടുതൽ പ്രതിരോധത്തിൽ

കൊച്ചി: സിനിമാ മേഖലയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച അപകീർത്തിക്കേസിൽ നടി അൻസിബ ഹസന് കനത്ത ആശ്വാസമായി സാക്ഷിമൊഴി പുറത്ത്. നടി അൻസിബ ഹസൻ തന്നെ യാതൊരുവിധത്തിലും മതം മാറ്റാൻ പ്രേരിപ്പിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളർ...

ഇൻഡിഗോ വിമാനത്തിലെ സ്പീക്കറിനുള്ളിൽ നിന്ന്‌ 4.26 കോടിയുടെ സ്വർണം കണ്ടെടുത്തു; അവകാശികളില്ല

അഹമ്മദാബാദ്: ഗുജറാത്തിൽ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 4.26 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ടോയ്ലറ്റിലെ സ്പീക്കർ ബോക്സിനുള്ളിൽ ഒളിപ്പിച്ച...

കൊലപാതകത്തിനും കലാപത്തിനും ശ്രമം, ഭീഷണിപ്പെടുത്തിയതിനും കേസ്; ബിജെപി കൗൺസിലർ സുഗതനെതിരേ 19 കേസുകൾ

തിരുവനന്തപുരം: വട്ടിയൂർക്കാവ് വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനെതിരെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനൽ കേസുകളുടെ വിശദവിവരങ്ങൾ പുറത്തുവന്നു. വധശ്രമം, ലഹളയുണ്ടാക്കൽ, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങി 19 ഓളം...

ഭർത്താവ് മരിച്ചിട്ടും അഴിഞ്ഞാടുന്ന പെണ്ണ് ! തന്റെ ജീവന്റെ പാതിയെ നഷ്ടമായതും ലെെം ലെെറ്റിൽ സജീവമായ മുഖം;കാൻസർ വാർത്തയ്ക്ക് പിന്നാലെ രേണു സുധിക്ക് സോഷ്യൽ മീഡിയയുടെ കനത്ത പിന്തുണ; വേട്ടയാടിയവർ പശ്ചാത്താപത്തിൽ

തിരുവനന്തപുരം: മലയാളികളുടെ പ്രിയങ്കരനായ കലാകാരൻ കൊല്ലം സുധിയുടെ അകാല വിയോഗത്തിന് ശേഷം മലയാളി മനസ്സിനെ വീണ്ടും നോവിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തനിക്ക് കാൻസർ രോഗം ബാധിച്ച വിവരം സുധിയുടെ ഭാര്യ രേണു...

Popular this week