KeralaNews

ബെംഗളൂരു- തിരുവന്തപുരം പ്രത്യേക ട്രെയിൻ ഉടൻ,രജിസ്ട്രേഷൻ വിശദാംശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം:ബംഗളുരുവിൽ കുടുങ്ങി പോയവർക്കുള്ള ബെംഗളൂരു- തിരുവന്തപുരം പ്രത്യേക ട്രെയിനിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ നോര്‍ക്ക വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതാണ് . ഒരു ദിവസം 1200- ഓളം പേര്‍ക്കാണ് തീവണ്ടിയില്‍ യാത്രചെയ്യാനുള്ള അവസരം.

നോര്‍ക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലൂടെയാണ് ടിക്കറ്റുകള്‍ ബുക്കുചേയ്യേണ്ടത്. വെബ്‌സൈറ്റില്‍ അഡ്വാന്‍സ് ട്രെയിന്‍ ബുക്കിങ്ങ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് വ്യക്തി വിവരങ്ങള്‍ നല്‍കി ടിക്കറ്റ് ബുക്കുചെയ്യാം.

യാത്രക്കാരന്റെ മൊബൈലിലേക്ക് ടിക്കറ്റ് വിവരങ്ങള്‍ ലഭിക്കും. ആയിരം രൂപയാണ് ടിക്കറ്റ് നിരക്ക്. ഒരു യാത്രക്കാരന് ഒരു ടിക്കറ്റ് മാത്രമാണ് ലഭിക്കുക. കുടുംബത്തോടൊപ്പമാണ് യാത്രചെയ്യാനുദ്ദേശിക്കുന്നതെങ്കില്‍ ഒരോ അംഗത്തിനും പ്രത്യേകം ടിക്കറ്റ് എടുക്കണം. എ.സി. യില്ലാത്ത ചെയര്‍ കാറാണ് സര്‍വീസ് നടത്തുക. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ബുക്കിങ്ങ് ആവശ്യമില്ല.

നോര്‍ക്കറൂട്ട്‌സ് വഴിയോ കോവിഡ് ജാഗ്രത പോര്‍ട്ടല്‍ വഴിയോ പാസിന് നേരത്തേ അപേക്ഷിച്ചവര്‍ക്ക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം. മുമ്പ് പാസിന് അപേക്ഷിക്കാത്തവര്‍ക്ക് ടിക്കറ്റ് ബുക്ക്‌ചെയ്തശേഷം ഈ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി covid19jagratha.kerala.nic.in എന്ന വെബ് പോര്‍ട്ടലില്‍ കയറി എന്‍ട്രി പാസിന് അപേക്ഷിക്കാം. പാസ് കണ്‍ഫോമായില്ലെങ്കിലും അപേക്ഷയുടെ അക്ക്‌നോളജ്‌മെന്റ് കൈവശം സൂക്ഷിച്ചാല്‍ മതി. കര്‍ണാടകയുടെ സേവാസിന്ധു ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത പാസോ രസീതോ നിര്‍ബന്ധമായും കരുതണം.

ട്രെയിൻ ഏതൊക്കെ സ്റ്റേഷനിൽ നിർത്തും എന്ന വിവരം ബുക്ക് ചെയ്യുമ്പോൾ അറിയാനാകും

സംശയങ്ങള്‍ക്ക് നോര്‍ക്കയുടെ ഹെല്‍പ്പ്‌ലൈനുമായി ബന്ധപ്പെടാം. നമ്പറുകള്‍:080 25585090, 0471 2517225

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker