29.4 C
Kottayam
Friday, June 5, 2026

പൂത്ത് തളിര്‍ത്ത് ഇരുചക്രവാഹനങ്ങള്‍,പാമ്പിന്‍കൂടായി കാറുകള്‍, ലോക്ക്ഡൗണിനുശേഷം റെയില്‍വേസ്‌റ്റേഷനില്‍ വാഹനങ്ങളെടുക്കാനെത്തിയവര്‍ കണ്ട കാഴ്ച

Must read

കൊച്ചി ലോക്ക് ഡൗണ്‍ന് കേരള സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലയ്ക്ക് പുറത്തേയ്ക്കുള്ള വഴികള്‍ തുറന്നപ്പോള്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗില്‍ സുരക്ഷിതമായി പണമടച്ച് പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ എടുക്കാന്‍ പോയവര്‍ക്ക് പറയാനുള്ളത് മറ്റൊരു ദുരന്തകഥ. മാര്‍ച്ചില്‍ അപ്രതീക്ഷിതമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സ്റ്റേഷനില്‍ കുടുങ്ങിപ്പോയ വാഹനങ്ങള്‍ പലതും ഇന്ന് ഉപയോഗശൂന്യമായി മാറിയിരിക്കുകയാണ്.

തൃപ്പൂണിത്തുറ സ്റ്റേഷനില്‍ ഇന്ന് രാവിലെ ബൈക്ക് എടുക്കാനായി ഏറ്റുമാനൂരില്‍ നിന്നെത്തിയ അജിത് കുമാറാണ് വാഹനത്തിന്റെ ദുരവസ്ഥ പങ്കുവെച്ചത്. ഇന്‍ഫോപാര്‍ക്കിലും മറ്റു IT മേഖലയിലുമായി നിരവധിയാളുകള്‍ ആശ്രയിക്കുന്ന പാര്‍ക്കിംഗ് ഇനത്തില്‍ തന്നെ ഏറ്റവും ആദായമുള്ള എറണാകുളം ജില്ലയിലെ റെയില്‍വേ സ്റ്റേഷനിലൊന്നാണ് തൃപ്പൂണിത്തുറ. ഇന്‍ഫോ പാര്‍ക്കിലെ കമ്പനികളില്‍ കൃത്യസമയം പാലിക്കുന്നതിനും വൈകുന്നേരം വേണാടോ പാസ്സഞ്ചറോ പിടിക്കണമെങ്കിലും എറണാകുളത്തെ ഗതാഗതകുരുക്കില്‍ ഇരുചക്ര വാഹനങ്ങളാണ് ഉത്തമം. ഓഫീസിന്റെ ഉടമസ്ഥതയിലുള്ള ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ചിരുന്നവര്‍ സ്വയം പണം മുടക്കി കേടുപാടുകള്‍ തീര്‍ക്കേണ്ട അവസ്ഥയാനുള്ളത്.
പല വാഹനങ്ങളും കാട് വെട്ടിത്തെളിച്ച് കണ്ടെത്തേണ്ടത് ഓരോരുത്തരുടെയും സ്വന്തം ഉത്തരവാദിത്തമാണ്. അതുകൊണ്ട് വാഹനം എടുക്കാന്‍ പോകുന്നവര്‍ അരിവാളും വാക്കത്തിയും കയ്യില്‍ കരുതുന്നത് നല്ലതാണെന്നാണ് അജിത് കുമാറിന്റെ അഭിപ്രായം.

കുടുംബശ്രീക്കാര്‍ പാര്‍ക്കിങ് ഫീസ് വാങ്ങാന്‍ രാവിലെ മാത്രം സ്റ്റേഷന്‍ പരിസരത്ത് കാണുകയുള്ളുവെന്നും പിന്നീടുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ക്ക് യാതൊരു സുരക്ഷയുമില്ലെന്ന് ഏറ്റുമാനൂര്‍ സ്റ്റേഷനിലെ യാത്രക്കാര്‍ ഇതിന് മുമ്പ് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

- Advertisement -

തൃപ്പൂണിത്തുറ സ്റ്റേഷന്‍ പരിസരത്ത് ആളനക്കമില്ലാത്തതും വാഹനങ്ങളില്‍ നിന്ന് പലതും മോഷണം പോയതുമടക്കമുള്ള വാര്‍ത്തകള്‍ ഉടനെ കേള്‍ക്കാമെന്നും അജിത് കുമാര്‍ യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ്‌നോട് പറഞ്ഞു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

എക്സാലോജിക് കേസിൽ ഇ.ഡി. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സിഎംആർഎല്ലിന് കനത്ത തിരിച്ചടി

കൊച്ചി: എക്സാലോജിക് കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനെതിരെയുള്ള സിഎംആർഎല്ലിന്റെ അപ്പീൽ ഹർജി...

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

Popular this week