പപ്പ ആകെ പറഞ്ഞത് പപ്പയുടെ പേര് പറഞ്ഞു അവസരം നേടരുതെന്നായിരുന്നു; അന്ന ബെന്‍
അച്ഛന്‍ പേരെടുത്ത തിരക്കഥാകൃത്തായതിനാല്‍ സിനിമയില്‍ കയറിപ്പറ്റുന്നതിനായി ആ വഴി തിരഞ്ഞെടുക്കരുതെന്നു അച്ഛന്‍ മുന്‍കൂട്ടി പറഞ്ഞിരുന്നുവെന്ന് നടി അന്ന ബെന്‍. ”ഞാന്‍ കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയുടെ ഓഡിഷന് പോയി സെലക്ടായ ശേഷമാണ് ബെന്നി പി. നായരമ്പലത്തിന്റെ മകള്‍ ആണെന്ന് അവരോടു പറഞ്ഞത്.
സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ പപ്പ ആകെ പറഞ്ഞത് പപ്പയുടെ പേര് പറഞ്ഞു അവസരം നേടരുതെന്നായിരുന്നു. ഞാന്‍ ഓഡിഷന് പോയ കാര്യത്തെ കുറിച്ച് അമ്മയ്ക്കും അനിയത്തിക്കും മാത്രമേ അറിയാമായിരുന്നുള്ളൂ.
ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ അമ്മയെ വിളിച്ചു പറഞ്ഞത് കിട്ടുമെന്നാണ്. മൂന്നാം റൗണ്ട് കഴിഞ്ഞപ്പോള്‍ ആകെ അഞ്ച് പേരെയാണ് സെലക്റ്റ് ചെയ്തത്. അപ്പോള്‍ അമ്മ ഉറപ്പിച്ചു പറഞ്ഞിരുന്നു നിനക്കത് കിട്ടുമെന്ന്”. അന്ന ബെന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.