ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചു; യു.പിയില്‍ ടാക്‌സി ഡ്രൈവറെ അടിച്ചുകൊന്നു

ഗ്രേറ്റര്‍ നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ടാക്‌സി ഡ്രൈവറെ അടിച്ചുകൊന്നതായി ആരോപണം. നോയിഡ ത്രിലോക് പുരി സ്വദേശി അഫ്താബ് ആലം (45) ആണ് മരിച്ചത്.

അഫ്താബിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് അക്രമികള്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം, കുടുംബത്തിന്റെ ഈ ആരോപണം പോലീസ് നിഷേധിച്ചിട്ടുണ്ട്.

ജയ് ശ്രീറാം വിളിക്കാന്‍ അക്രമികള്‍ ആവശ്യപ്പെടുന്നത് ഫോണിലൂടെ കേട്ടിരുന്നതായാണ് അഫ്താബിന്റെ മകന്‍ മുഹമ്മദ് സാബിര്‍ പറയുന്നത്. പിതാവ് അപകടത്തിലാണെന്ന് മനസിലായതോടെ കോള്‍ റെക്കോര്‍ഡ് ചെയ്‌തെന്നും സാബിര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News