ബംഗളൂരു മയക്ക് മരുന്നു കേസ്: നടി സഞ്ജന ഗല്‍റാണി അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരു മയക്ക് മരുന്നു കേസില്‍ നടി സഞ്ജന ഗല്‍റാണിയുടെ അറസ്റ്റ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഇന്ദിരാ നഗറിലെ വീട്ടില്‍ നടന്ന റെയ്ഡിനൊടുവിലായിരുന്നു അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് മുന്‍പ് അറസ്റ്റിലായ നിയാസ് മുഹമ്മദും സഞ്ജന ഗല്‍റാണിയും അടുത്ത സുഹൃത്തുക്കളാണെന്ന് സിസിബി വൃത്തങ്ങള്‍ അറിയിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.

കേസുമായി ബന്ധപ്പെട്ട് സഞ്ജന ഗല്‍റാണിയെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും ബംഗളൂരുവിലില്ല എന്ന വിവരമാണ് ലഭിച്ചിരുന്നത്. ഇന്ന് സഞ്ജന ബംഗളൂരുവിലുണ്ട് എന്ന വിവരത്തെ തുടര്‍ന്നാണ് അവരുടെ വസതിയില്‍ പരിശോധന നടത്തിയതും തുടര്‍ന്ന് നടിയെ അറസ്റ്റ് ചെയ്തതും. മൂന്നാം പ്രതിയായ വിരണ്‍ ഖന്നയുടെ വീട്ടിലും സിസിബിയുടെ പരിശോധന നടത്തിയിരുന്നു.

ബംഗളൂരുവില്‍ ജനിച്ച സഞ്ജന 2006ല്‍ ഒരു കാതല്‍ സെയ്വീര്‍ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. നിരവധി മലയാള സിനിമകളില്‍ വേഷമിട്ട നിക്കി ഗല്‍റാണിയുടെ സഹോദരിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News