Uncategorized
ബോംബുണ്ടാക്കാനായി പരിശീലനം: 30 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു
കാബൂള്‍ : ബോംബുണ്ടാക്കാന്‍ പഠിപ്പിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ 30 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ബാല്‍ക് പ്രവിശ്യയിലെ പള്ളിയിലാണ് സംഭവമുണ്ടായത്. ആറ് വിദേശികളുള്‍പ്പെടെ 30 പേരാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാന് നാഷണല്‍ ആര്‍മി പറഞ്ഞു.
ദൗലത്താബാദ് ജില്ലയിലെ ക്വിറ്റലാക് ഗ്രാമത്തിലാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട വിദേശികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് അഫ്ഗാന് സൈന്യം അറിയിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ചിതറിപോയെന്ന് സൈന്യം അറിയിച്ചു.
ബോംബുകളും മൈനുകളും നിര്‍മ്മിക്കാനായി ഭീകരര്‍ പരിശീലനം നല്കിയിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. താലിബാനും സര്‍ക്കാറും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് അഫ്ഗാനിലെ സംഘര്‍ഷങ്ങളില്‍ അയവ് വന്നിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News