‘എ.കെ.ജി. സെന്ററിലെ അടിച്ചുതളിക്കാരിയോട് സംസാരിക്കുന്നതുപോലെ സംസാരിക്കുന്നു’; മുനീറിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ നടക്കുന്ന യൂത്ത് ലീഗിന്റെ അനിശ്ചിതകാല സഹനസമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുസ്‌ലീം ലീഗ് നേതാവ് എം.കെ. മുനീര്‍ എം.എല്‍.എ നടത്തിയ പരാമർശം വിവാദമായിരുന്നു. എ.കെ.ജി. സെന്ററിലെ അടിച്ചുതളിക്കാരിയോട് സംസാരിക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രി ഉദ്യോഗാര്‍ത്ഥികളോട് സംസാരിക്കുന്നുവെന്നായിരുന്നു മുനീറിന്റെ വിവാദ പ്രസ്താവന. ഇപ്പോഴിതാ മുനീര്‍ എം.എല്‍.എയ്ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

”അടിച്ചു തളിക്കാരിയായാല്‍ മര്യാദയില്ലാതെ സംസാരിക്കാമെന്നാണോ? അവരും ഒരു മനുഷ്യ സ്ത്രീയല്ലെ. അവര്‍ തൊഴിലല്ലെ എടുക്കുന്നത്. ആ തൊഴിലെടുക്കുന്നവരോട് മാന്യമായല്ലെ പെരുമാറുക. അത് മുനീറിന്റെ സ്വഭാവം പറഞ്ഞതായിരിക്കും എനിക്കാസ്വഭാവമില്ല” മുഖ്യമന്ത്രി പ്രതികരിച്ചു.

മുനീറിന്റെ വിവാദവാക്കുകൾ ഇങ്ങനെ .. ”എ.കെ.ജി. സെന്ററിലെ അടിച്ചുതളിക്കാരിയോട് സംസാരിക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രി ഉദ്യോഗാര്‍ത്ഥികളോട് സംസാരിക്കുന്നു. ഈ ഗവണ്‍മെന്റിന്റെ മരണമണിയാണിത്. തൊഴിലാളി വര്‍ഗത്തോട് മോശമായി പെരുമാറുന്ന നിങ്ങള്‍ ചെറുപ്പക്കാരോട് പുഞ്ചിരിയോടെ പെരുമാറാത്ത ഏകാധിപതിയാണെന്നും” മുനീര്‍ പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News