Home-bannerNationalNews
ചെറുകിട ഇടത്തരം വ്യാവസായങ്ങള്‍ക്ക് മൂന്നു ലക്ഷം കോടി ഈടില്ലാ വയ്പ; കൈയ്യയച്ച് സഹായിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: സാമ്പത്തിക പാക്കേജില്‍ ചെറുകിട ഇടത്തരം മേഖലകളെ(എംഎസ്എം) കൈയയച്ച് സഹായിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. എംഎസ്എം ഇകള്‍ക്കായി മൂന്ന് ലക്ഷം കോടിയുടെ ഈടില്ലാവായ്പ നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
നാല് വര്‍ഷ കാലാവധിയിലാണ് വായ്പ. തിരിച്ചടവിന് ഒരു വര്‍ഷം മൊറട്ടോറിയമുണ്ട്. 100 കോടി വരെ വിറ്റുവരവുള്ള 45 ലക്ഷം സംരംഭങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഒക്ടോബര്‍ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാം.
മറ്റ് തീരുമാനങ്ങള്‍
ചെറുകിട വ്യവസായങ്ങളുടെ നിക്ഷേപപരിധി ഉയര്‍ത്തും
200 കോടി രൂപ വരെയുള്ള പദ്ധതികള്‍ക്ക് ആഗോള ടെന്‍ഡര്‍ ഇല്ല
തകര്‍ച്ച നേരിട്ട ചെറുകിട വ്യവസായങ്ങള്‍ക്ക് 20,000 കോടി
പണലഭ്യത ഉറപ്പാക്കാനായി 15 നപടികള്‍
പിഎഫ് സഹായം മൂന്ന് മാസത്തേക്ക് കൂടി
പ്രാദേശിക ബ്രാന്‍ഡുകള്‍ക്ക് ആഗോളവിപണി കണ്ടെത്തും
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News