EntertainmentNews
തെരുവില്‍ കഴിയുന്നവര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് നടന്‍ വിനു മോഹന്‍; വീഡിയോ
തൃശൂരിലെ തെരുവ് അന്തേവാസികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് നടന്‍ വിനു മോഹന്‍. ചൊവ്വാഴ്ച ഉച്ചയോടെ തേക്കിന്‍കാട് പാര്‍ക്ക് ഹൗസിന് സമീപമായിരുന്നു ആഘോഷം. കേക്ക് മുറിച്ച് അവിടെ കൂടിയ അന്തേവാസികള്‍ക്ക് നല്‍കി. ഭാര്യ വിദ്യയും മനുഷ്യാവകാശ പ്രവര്‍ത്തകനായ തെരുവോരം മുരുകനും കൂടെ ഉണ്ടായിരുന്നു.
തൃശൂര്‍ ജില്ലയില്‍ തെരുവില്‍ അലഞ്ഞു നടന്ന 30ഓളം പുരുഷന്‍മാരെ കുളിപ്പിച്ചു വൃത്തിയാക്കി മെഡിക്കല്‍ പരിശോധന നടത്തി. ഇവരുടെ മുടി വെട്ടുകയും പുതുവസ്ത്രങ്ങളും ഭക്ഷണവും നല്‍കുകയും ചെയ്തു.
ശുചിത്വം പാലിച്ച് കൊറോണ വൈറസ് വ്യാപനം തടയുക എന്ന ഉദ്ദേശത്തിലാണ് ഈ സേവനവുമായി മുന്നോട്ടു പോകുന്നത്. തെരുവോരം മുരുഗനോടൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News