നയന്‍താരയുടെ വിവാഹത്തിനായി ചെലവഴിച്ചത് 25 കോടി രൂപ,പണം മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് താരദമ്പതികള്‍ക്ക് നോട്ടീസ് അയച്ച് നെറ്റ്ഫ്ളിക്സ്
ചെന്നൈ: നടി നയന്‍താരയുടെയും സംവിധായകന്‍ വിഘ്നേഷ് ശിവന്റെയും വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ളിക്സ് പിന്‍മാറിയിരുന്നു. വിവാഹചിത്രങ്ങള്‍ വിഘ്നേഷ് ശിവന്‍ സാമൂഹിക മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് നെറ്റ്ഫ്ളിക്സ് പിന്‍മാറിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇപ്പോഴിതാ വിവാഹത്തിന്റെ ചെലവെല്ലാം നെറ്റ്ഫ്ളിക്സാണ് വഹിച്ചത് എന്നതിനാല്‍ തന്നെ തങ്ങള്‍ക്ക് തുക മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് താരദമ്പതിമാര്‍ക്ക് നെറ്റ്ഫ്ളിക്സ് നോട്ടീസ് അയച്ചിരിക്കുകയാണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്ളിക്സിന് 25 കോടി രൂപയ്ക്ക് നല്‍കിയത്.
ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ താമസിക്കുന്നത് നയന്‍താരയുടെ ആരാധകരെ അലോസരപ്പെടുത്തുമെന്ന നിലപാടില്‍ വിഘ്നേഷ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞതിന് ശേഷമാണ് വിഘ്നേഷ് ശിവന്‍ അതിഥികള്‍ക്കൊപ്പമുള്ള ഏതാനും ചിത്രങ്ങള്‍ പങ്കുവച്ചത്. രജനികാന്ത്, ഷാരൂഖ് ഖാന്‍, സൂര്യ, ജ്യോതിക തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ വിഘ്നേഷ് പുറത്ത് വിട്ടിരുന്നു.
മഹാബലിപുരത്തെ ഒരു ആഡംബര റിസോര്‍ട്ടിലായിരുന്നു വിവാഹം. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സംവിധായകന്‍ ഗൗതം വാസുദേവ മേനോനാണ് നെറ്റ്ഫ്ളിക്സിന് വേണ്ടി വിവാഹം ഒരുക്കിയതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ജൂണ്‍ 9 ന് വിവാഹിതരായ നയന്‍താരയും വിഘ്‌നേശ് ശിവനും അവരുടെ ഹണിമൂണ്‍ യാത്രകളിലാണ്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ വിക്കിയാണ് നയന്‍സിനൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെക്കുന്നത്. അതേസമയം വൈകാതെ താരങ്ങള്‍ സിനിമയിലേക്ക് തന്നെ തിരികെ എത്തുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.
വിവാഹത്തോടെ പല നടിമാരും സിനിമയില്‍ നിന്ന് ഇടവേള എടുത്ത് കുടുംബജീവിതത്തിലേക്ക് തിരിയുന്നതാണ് പതിവ്. എന്നാല്‍ നയന്‍താരയുടെ തീരുമാനം സിനിമ തന്നെയാണെന്നാണ് അറിയുന്നത്. മാത്രമല്ല വിവാഹശേഷം അഭിനയിക്കാന്‍ പോകുന്ന സിനിമകള്‍ക്ക് ഭീമമായ തുക നടി വര്‍ധിപ്പിച്ചതായിട്ടാണ് പുതിയ വിവരം.
സിനിമാ തിരക്കുകളില്‍ നിന്നൊക്കെ മാറിയ ശേഷമേ വിവാഹമുണ്ടാവൂ എന്ന് വിഘ്നേശും നയന്‍താരയും മുന്‍പ് പലപ്പോഴും പറഞ്ഞിരുന്നു. അങ്ങനെ വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ 2022 ജൂണ്‍ 9 നാണ് ഇരുവരും വിവാഹിതരാവുന്നത്. ഇന്ത്യന്‍ സിനിമ ലോകത്തെ പ്രമുഖരാണ് താരവിവാഹത്തില്‍ പങ്കെടുക്കാന്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതും. അങ്ങനെ ആഘോഷമായി നടത്തിയ വിവാഹത്തിന് ശേഷം ചെറിയൊരു ഇടവേളയിലാണ് നടി.
ഹണിമൂണ്‍ യാത്രകള്‍ക്ക് ശേഷം തിരികെ വരുന്ന നയന്‍താര അഭിനയിക്കാന്‍ പോകുന്ന പുതിയ സിനിമയെ കുറിച്ചും അതിന്റെ പ്രതിഫലത്തെ പറ്റിയുമാണ് ഇപ്പോഴത്തെ ചില ചര്‍ച്ചകള്‍. അടുത്ത സിനിമയ്ക്ക് വേണ്ടി നയന്‍താര പ്രതിഫലം കൂടുതലായി ആവശ്യപ്പെട്ടതായിട്ടാണ് വിവരം. നീലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമയിലാണ് നയന്‍താര അഭിനയിക്കുന്നത്. ഈ സിനിമയുടെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്.
തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായിക നയന്‍താരയാണ് എന്നാല്‍ അടുത്ത സിനിമയ്ക്ക് വേണ്ടി നടി ഡിമാന്‍ഡ് ചെയ്യുന്നത് 10 കോടിയോളം രൂപയാണെന്നാണ് റിപ്പോര്‍ട്ട്. നയന്‍താര അഭിനയിക്കുന്ന 75 മത്തെ ചിത്രമാണ് ഇനി വരാന്‍ പോകുന്നത്. നിലവില്‍ ഏഴു മുതല്‍ 8 കോടി വരെയാണ് നടി ഒരു സിനിമയ്ക്കായി വാങ്ങിക്കുന്ന തുക. ഇത്തവണ മൂന്നു കോടി കൂടി വര്‍ദ്ധിപ്പിച്ച് അത് പത്തായി മാറിയിരിക്കുകയാണ്.
തമിഴകത്ത് നിന്നും ഇത്രയും വലിയ തുക വാങ്ങുന്ന മറ്റ് നടിമാര്‍ ഉണ്ടാവില്ല. നായകന്മാര്‍ പോലുമില്ലാതെ സിനിമകള്‍ ഹിറ്റാക്കി മാറ്റുന്ന പ്രത്യേകത കൂടിയുള്ളതിനാല്‍ പ്രതിഫലം അത്ര കൂടുതലാണെന്ന് പറയാനും സാധിക്കില്ല. നിലവില്‍ പല സൂപ്പര്‍താരങ്ങളുടെയും പ്രതിഫലം പത്ത് കോടിയ്ക്കും മുകളിലാണ്. അങ്ങനെയുള്ളപ്പോള്‍ ലേഡീ സൂപ്പര്‍സ്റ്റാറായി വാഴുന്ന നയന്‍താരയും പിന്നിലാവേണ്ട ആവശ്യമില്ലെന്ന് ആരാധകരും പറയുന്നു.
നാനും റൌഡി താന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് നയന്‍താരയും വിഘ്‌നേശ് ശിവനും പ്രണയത്തിലാവുന്നത്. കഴിഞ്ഞ കുറേ കാലമായി ഇരുവരും ഒരുമിച്ചാണ് താമസം. എന്നാല്‍ വിവാഹത്തെ കുറിച്ച് മാത്രം ഒന്നും പറഞ്ഞില്ല. എന്തായാലും ആരാധകര്‍ കാത്തിരുന്നത് പോലെ ഇരുവരും ജീവിതത്തില്‍ ഒന്നിച്ചിരിക്കുകയാണ്.