NationalNews

ഒറ്റക്കിരുന്ന് ബോറടിച്ചു; കൂട്ടുകാരനെ ട്രോളി ബാഗിലാക്കി വീട്ടിലെത്തിച്ച് 17 കാരന്‍, പിന്നീട് സംഭവിച്ചത്

മംഗളൂരു: ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടില്‍ ഒറ്റക്കിരുന്ന് ബോറടിച്ച 17കാരന്‍ കൂട്ടുകാരനെ ട്രോളി ബാഗിലാക്കി കടത്തിക്കൊണ്ടു വന്നു. മംഗളൂരുവിലെ ബല്‍മട്ട ആര്യസമാജം റോഡിലെ ഫ്‌ളാറ്റിലാണ് സംഭവം അരങ്ങേറിയത്.

<p>വീട്ടുസാധനങ്ങള്‍ വാങ്ങാനല്ലാതെ ആരും പുറത്തിറങ്ങരുതെന്നും പുറത്തുനിന്ന് ആര്‍ക്കും പ്രവേശനം നല്‍കില്ലെന്നും ഫ്‌ളാറ്റിലെ സെക്യൂരിറ്റി പറഞ്ഞതോടെയാണ് 17കാരന്‍ കൂട്ടുകാരനെ ട്രോളി ബാഗില്‍ കയറ്റി കടത്തിയത്.</p>

<p>പാണ്ഡേശ്വരത്തുള്ള കൂട്ടുകാരനെ വലിയ ട്രോളി ബാഗിലാക്കി 17കാരന്‍ ഫ്‌ളാറ്റിലെ ലിഫിറ്റിന്റെ അടുത്തെത്തി. ലിഫ്റ്റ് കാത്തുനില്‍ക്കവേ ബാഗ് തനിയെ അനങ്ങുന്നത് അവിടുണ്ടായിരുന്ന ഒരാളുടെ ശ്രദ്ധയിപ്പെട്ടു.</p>

<p>ഇതോടെ സംശയം തീര്‍ക്കാന്‍ താമസക്കാരും സെക്യൂരിറ്റിയും ചേര്‍ന്നു ബാഗ് തുറന്നപ്പോഴാണ് ബാഗിനകത്ത് ഒരു പയ്യന്‍ ചുരുണ്ടിരിക്കുന്നത് കാണുന്നത്. പോലീസെത്തി ഇരുവരേയും സ്റ്റേഷനിലെത്തിച്ച് താക്കീത് ചെയ്തു. ലോക്ഡൗണ്‍ ലംഘിച്ചതിനു കേസ് റജിസ്റ്റര്‍ ചെയ്തു വിട്ടയച്ചു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker