Home-bannerNationalNews

ഭക്ഷണവിതരണത്തില്‍ വാക്കു തര്‍ക്കം, കൊവിഡ് അഭയകേന്ദ്രങ്ങള്‍ക്ക് തീയിട്ടു,പോലീസ് നടപടിയ്ക്കിടെ പുഴയില്‍ ചാടിയ ഒരു ഇതര സംസ്ഥാന തൊഴിലാളി മരിച്ചു,നിരവധി പേര്‍ അറസ്റ്റില്‍

<p>ന്യൂഡല്‍ഹി: ഭക്ഷണവിതരണം സംബന്ധിച്ച് ഉദ്യോഗസ്ഥരുമായുണ്ടായ വാക്ക് തര്‍ക്കത്തിനിടെ അധികൃതര്‍ മര്‍ദ്ധിച്ചതില്‍ പ്രകോപിതരായി അന്യ സംസ്ഥാനത്തൊഴിലാളികള്‍ അവര്‍ താമസിച്ചിരുന്ന ഡല്‍ഹി കാശ്മീര്‍ ഗേറ്റിലെ അഭയകേന്ദ്രങ്ങള്‍ക്ക് തീയിട്ടു. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്സ് എന്‍ജിനെത്തിയാണ് തീ അണച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.ശനിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം.</p>

<p>ആറ് പേര്‍ അറസ്റ്റിലായി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 – 250 അന്യ സംസ്ഥാനത്തൊഴിലാളികളാണ് ക്യാമ്പില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഭക്ഷണം വിതരണം ചെയ്യവേ സാമൂഹിക അകലം പാലിക്കാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് തര്‍ക്കത്തിനിടയാക്കി. വാക്കേറ്റത്തിനിടയില്‍ ഉദ്യോഗസ്ഥര്‍ തൊഴിലാളികളെ അടിച്ചു. മര്‍ദ്ദനമേറ്റ നാല് തൊഴിലാളികള്‍ യമുനാ നദിയില്‍ ചാടി.</p>

<p>ഇവരില്‍ ഒരാള്‍ മുങ്ങി മരിച്ചു.ഇതില്‍ പ്രതിഷേധിച്ച് അഭയകേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തൊഴിലാളികള്‍ രംഗത്തെത്തി. പ്രതിഷേധത്തിനിടെ അക്രമാസക്തരായ തൊഴിലാളികള്‍ പൊലീസിന് നേരെ കല്ലെറിയുകയും പിന്നീട് അഭയകേന്ദ്രങ്ങള്‍ക്ക് തീ കൊളുത്തുകയായിരുന്നുവെന്നും ആണ് പോലീസ് പറയുന്നത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker