KeralaNews

യൂട്യൂബ് നോക്കി വാറ്റ് നിര്‍മാണം; ആലുവയില്‍ യുവാവ് പിടിയില്‍

കൊച്ചി: യൂട്യൂബ് വീഡിയോ നോക്കി വാറ്റ് നിര്‍മിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ആലുവ മുന്നൂര്‍പ്പിള്ളി കരയില്‍ പ്രശാന്തനിനെയാണ് എക്സൈസ് പിടികൂടിയത്.

<p>ഇയാളുടെ പക്കല്‍ നിന്ന് നാല് ലിറ്റര്‍ വാറ്റും, 200 ലിറ്റര്‍ കോടയും പിടിച്ചെടുത്തു. ഒരു ലിറ്റര്‍ വാറ്റ് ചാരായം 1200 രൂപയ്ക്കാണ് ഇയാള്‍ വില്‍പന നടത്തിയിരുന്നത്.</p>

<p>സംശയം തോന്നാതിരിക്കാന്‍ വാറ്റ് നിര്‍മാണത്തിന് ആവശ്യമായ വസ്തുക്കള്‍ വിവിധ കടകളില്‍ നിന്നുമാണ് ഇയാള്‍ വാങ്ങിച്ചത്. ലോക്ക് ഡൗണിന് ശേഷം കേരളത്തില്‍ വ്യാജവാറ്റ് കേന്ദ്രങ്ങള്‍ വ്യാപകമാകുയാണ്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker