KeralaNews

മൂവാറ്റുപുഴയില്‍ ഈസ്റ്റര്‍ ദിനത്തില്‍ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ പുത്തന്‍പുര കടവില്‍ കോളജ് വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു. മൂവാറ്റുപുഴ ആശ്രമത്താഴത്ത് കോഞ്ഞിരവേലില്‍ മജീദിന്റെ മകന്‍ അക്ബര്‍ ഷാ (18) ആണ് മരിച്ചത്.

<p>ഞായറാഴ്ച വൈകിട്ട് 5.30 ഓടെ മൂവാറ്റുപുഴയാറ്റിലെ പുത്തന്‍പുര കടവിലാണ് സംഭവം. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍ പെട്ടു പോവുകയായിരുന്നു.</p>

<p>സുഹൃത്തുക്കള്‍ ഒച്ചവച്ചതോടെ സംഭവം കണ്ട നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് എത്തിയ ഫയര്‍ഫോഴ്സ് സംഘം യുവാവിനെ പുറത്തെടുത്തങ്കിലും ജീവന്‍ രക്ഷികാനായില്ല. നിര്‍മലാ കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker