KeralaNews

കുവൈറ്റ് തീപിടിത്തം: എൻബിടിസി ഗ്രൂപ്പും പ്രതിക്കൂട്ടിൽ; ഉടമ മലയാളി വ്യവസായി കെ ജി എബ്രഹാം, ആടു ജീവിതം നിർമ്മാതാവ് ജയിലിലേക്ക്

കുവൈറ്റ് : കവൈറ്റില്‍ മലയാളികള്‍ ഉള്‍പ്പെടെ അന്‍പതോളം പേരുടെ ദാരുണാന്ത്യത്തിന് കാരണമായ തീപിടിത്തം നടന്ന കെട്ടിടം മലയാളി വ്യവസായി കെ ജി എബ്രഹാം പങ്കാളിയും മാനേജിങ് ഡയറക്ടറുമായിട്ടുള്ള എന്‍ബിടിസി ഗ്രൂപ്പ് വാടകയ്ക്കെടുത്ത കെട്ടിടം. കുവൈറ്റിലെ ഏറ്റവും വലിയ നിർമാണ കമ്പനികളിലൊന്നാണ് എൻബിടിസി ഗ്രൂപ്പ്. തീപിടിത്തം നടന്ന തെക്കൻ കുവൈറ്റിലെ അഹ്മദി ഗവർണറേറ്റിലെ മംഗഫിൽ കെട്ടിടം തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി കമ്പനി വാടകയ്ക്കെടുത്തതാണ്. കേരളം, തമിഴ്‌നാട് എന്നിവയ്ക്ക് പുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് താമസക്കാരില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

കുവൈറ്റില്‍ മലയാളികള്‍ ഉള്‍പ്പെടെ അന്‍പതോളം പേരുടെ ദാരുണാന്ത്യത്തിന് കാരണമായ തീപിടിത്തം നടന്ന കെട്ടിടം മലയാളി വ്യവസായി കെ ജി എബ്രഹാം പങ്കാളിയും മാനേജിങ് ഡയറക്ടറുമായിട്ടുള്ള എന്‍ബിടിസി ഗ്രൂപ്പ് വാടകയ്ക്കെടുത്ത കെട്ടിടം. കുവൈറ്റിലെ ഏറ്റവും വലിയ നിർമാണ കമ്പനികളിലൊന്നാണ് എൻബിടിസി ഗ്രൂപ്പ്. തീപിടിത്തം നടന്ന തെക്കൻ കുവൈറ്റിലെ അഹ്മദി ഗവർണറേറ്റിലെ മംഗഫിൽ കെട്ടിടം തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി കമ്പനി വാടകയ്ക്കെടുത്തതാണ്. കേരളം, തമിഴ്‌നാട് എന്നിവയ്ക്ക് പുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് താമസക്കാരില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. അനുമതിയുള്ളതിലും കൂടുതല്‍ ആളുകളെ കെട്ടിടത്തില്‍ പാർപ്പിച്ചിരുന്നതായും മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതായും ആരോപണമുണ്ട്. കമ്പനി ഉടമകളുടെ അത്യാഗ്രഹത്തിന്റെ ഫലമെന്നായിരുന്നു അപകടത്തെക്കുറിച്ചുള്ള പ്രതികരണത്തില്‍ കുവൈറ്റ് ഉപപ്രധാനമന്ത്രി ഷെയ്‌ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബ പറഞ്ഞത്. കുവൈറ്റ് ഭരണകൂടം സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ഉടമയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്കും കടന്നേക്കും.

എന്നാല്‍ ആരോപണങ്ങള്‍ കമ്പനി തള്ളിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കുവൈറ്റിലുള്ള ഏറ്റവും നല്ല താമസ സൗകര്യങ്ങളില്‍ ഒന്നാണ് കമ്പനിക്കുള്ളതെന്നും എസിയുള്ള കെട്ടിടങ്ങളാണ് നല്‍കിയിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

എല്ലാ നിയമങ്ങളും പാലിച്ചും നിയമപരമായി അനുവദിച്ചിരിക്കുന്നതിലും കുറവിൽ അളുകളെ മാത്രമാണ് താമസിപ്പിച്ചിരിക്കുന്നതെന്നും കമ്പനി അവകാശപ്പെട്ടു.സംഭവത്തിന്റെ യഥാർത്ഥ കാരണം അന്വേഷണതിനു ശേഷം ഉത്തരവാദപെട്ട എജൻസികൾ പുറത്തു വിടുമെന്നും കമ്പനി ആവശ്യപ്പെട്ടു. അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സ കമ്പനി ഏറ്റെടുക്കുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker