30.7 C
Kottayam
Wednesday, July 22, 2026

62 ലക്ഷം പേർക്കുള്ള പെൻഷൻ കുടിശികയാണ്; നല്ലതുപോലെ തോറ്റു, ഇനി എന്താണ് വേണ്ടത്?

Must read

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തു വന്നിരുന്ന ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പെരിന്തൽമണ്ണ ഷിഫ കൺവൻഷൻ സെന്ററിൽ നടക്കുന്ന ‘ഇഎംഎസിന്റെ ലോകം’ എന്ന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുടങ്ങിയതുള്‍പ്പെടെയുള്ള സര്‍ക്കാരിന്‍റെ സാമ്പത്തിക പരാധീനതകളാണു തോല്‍വിക്കു കാരണമെന്നാണു വിലയിരുത്തല്‍. സംഘടനാപരമായ പ്രശ്നങ്ങളും വോട്ടിനെ സ്വാധീനിച്ചു. നമ്മള്‍ നല്ലതു പോലെ തോറ്റു, എന്തുകൊണ്ടാണെന്നു കണ്ടുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘‘തിരഞ്ഞെടുപ്പിൽ നല്ലതുപോലെ തോറ്റു. തോറ്റിട്ട് ജയിച്ചു എന്നു പറഞ്ഞതുകൊണ്ടു കാര്യമുണ്ടോ?. തോറ്റു. ഇനി എന്താണ് വേണ്ടത്? നമ്മൾ എങ്ങനെ തോറ്റുവെന്ന കാര്യം നല്ലതുപോലെ കണ്ടുപിടിക്കണം. കണ്ടെത്തിയാൽ മാത്രം പോരാ, തിരുത്തണം. 62 ലക്ഷം പേർക്കു കൊടുക്കേണ്ട പെൻഷൻ കുടിശിക കൊടുത്തുതീർക്കാനായിട്ടില്ല. തോൽവിയെ സംബന്ധിച്ച് കൃത്യമായി മനസ്സിലാക്കി പഠിച്ചു തിരുത്തി മുന്നോട്ടു പോകും. 

സംഘടനാപരമായ പ്രശ്നങ്ങളും തോൽവിക്കു കാരണമാണ്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ ഉണ്ടാവാൻ സാധ്യതയുള്ള പ്രവണതകൾ ഉണ്ടായിട്ടുണ്ട്. ആ പ്രവണത അരിച്ചരിച്ച് മുതലാളിത്ത കാലത്ത് നമ്മുടെ കേഡർമാരിലും ഉണ്ടാകും.

- Advertisement -

രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഉൾപ്പെടെയുള്ള ഉള്ളടക്കത്തെ അടിസ്ഥാനപ്പെടുത്തിയല്ലാതെ ഏതു പ്രതികൂല സാഹചര്യത്തെയും അനുകൂലിക്കാൻ നമുക്ക് സാധിക്കില്ല. അതിന്റെ ചോർച്ച നമുക്കുണ്ട്. ബിജെപിയുടെ വളർച്ച സൂചിപ്പിക്കുന്നത് അതാണ്. തൃശൂരിൽ 86,000 വോട്ട് കോൺഗ്രസിന് കുറഞ്ഞു. നമുക്ക് 16,000 വോട്ടുകൾ കൂടി. പക്ഷേ, നമ്മുടെ വോട്ടും ചോർന്നു’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അല്‍ഫാമിന്റെ അളവ് കുറഞ്ഞു; മൂന്നാറില്‍ വിനോദ സഞ്ചാരികളും ഹോട്ടല്‍ ജീവനക്കാരും തമ്മിലടി, മൂന്നു പേര്‍ അറസ്റ്റില്‍

അടിമാലി: ഇടുക്കി അടിമാലി ടൗണിലെ പ്രമുഖ ഹോട്ടലായ ജെന്ന റസിഡൻസിയിൽ തിങ്കളാഴ്ച അർദ്ധരാത്രിയോടെ വിനോദസഞ്ചാരികളും ജീവനക്കാരും തമ്മിൽ സിനിമകളെ വെല്ലുന്ന രീതിയിൽ തെരുവ് യുദ്ധം അരങ്ങേറി. ഓർഡർ ചെയ്ത അൽഫാം ചിക്കന്റെ ക്വാണ്ടിറ്റി...

കല്ലമ്പലത്ത് യുവതി പെട്രോളൊഴിച്ച് തീക്കൊളുത്തി മരിച്ചു; ജീവനൊടുക്കിയത് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തി

തിരുവനന്തപുരം: കല്ലമ്പലത്ത് നാവായിക്കുളം സ്വദേശിയായ മുപ്പത്തിയേഴുകാരി കടബാധ്യതകളെത്തുടർന്ന് സ്വയം തീക്കൊളുത്തി മരിച്ച സംഭവം പ്രദേശത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. നാവായിക്കുളം കുടവൂർ കണ്ണത്തുകോണം കൈലാസത്തിൽ ശശിധരൻ പിള്ളയുടെയും സ്നേഹലതയുടെയും മകൾ വിദ്യ (37) ആണ്...

കൂരോപ്പട കൂട്ടആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും മരിച്ചു; ഒരു കുടുംബത്തിലെ നാല് ജീവനുകൾ പൊലിഞ്ഞു

കോട്ടയം/കൂരോപ്പട: കൂരോപ്പട മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് കുടുംബാംഗങ്ങൾ ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ദാരുണമായ സംഭവത്തിൽ, ചികിത്സയിലായിരുന്ന അവസാനത്തെ ആളും മരണത്തിന് കീഴടങ്ങി. ചിറപ്പുറത്ത് തോമസിന്റെ ഇളയ മകൻ അലൻ തോമസ് (12)...

വെള്ളമുണ്ടയിൽ വൻ ലഹരിവേട്ട: എം.ഡി.എം.എയും കഞ്ചാവുമായി കോളേജ് ജീവനക്കാരനടക്കം രണ്ടുപേർ പിടിയിൽ

കൽപ്പറ്റ: വയനാട് ജില്ലയെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൽപ്പറ്റയിലും പരിസരപ്രദേശങ്ങളിലും ശക്തമാക്കിയ 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിൽ രണ്ട് ലഹരി മാഫിയ സംഘാംഗങ്ങൾ പിടിയിലായി. കുപ്പാടിത്തറ പുതുശ്ശേരിക്കടവ് മേലെ...

കൊച്ചി മെട്രോ സർവീസുകൾ വർധിപ്പിച്ചു; തിരക്കേറിയ സമയങ്ങളിൽ ട്രെയിനുകൾ ഇനി 6 മിനിറ്റ് 45 സെക്കൻഡ് ഇടവേളകളിൽ ഓടും

കൊച്ചി: നഗരത്തിലെ ജനപ്രിയ പൊതുഗതാഗത സംവിധാനമായ കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തിയതിനെ തുടർന്ന് സർവീസുകളുടെ എണ്ണം പുനഃക്രമീകരിച്ചു. തിങ്കൾ മുതൽ ശനി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ യാത്രക്കാർ അനുഭവിക്കുന്ന...

Popular this week