നെടുമ്പാശേരി : ജിദ്ദയില്‍ നിന്നുള്ള 152 പ്രവാസി മലയാളികള്‍ കൂടി നെടുമ്പാശേരിയില്‍ മടങ്ങിയെത്തി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ എ ഐ 960 നമ്പര്‍ വിമാനത്തില്‍ ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് ജിദ്ദയില്‍ നിന്നുള്ള സംഘം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.
https://youtu.be/nQyd9-EqhSk
മടങ്ങിയെത്തിയ സംഘത്തില്‍ മൂന്ന്‍ കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. ഗര്‍ഭിണികള്‍ 37, അടിയന്തിര ചികിത്സ ആവശ്യമായവര്‍ 31, ജോലി നഷ്ടപ്പെട്ടവര്‍ 40, വിസിറ്റിംഗ് വിസയില്‍ സഊദിയിലേക്ക് പോയവര്‍ 41 എന്നിങ്ങനെയാണ് മടങ്ങിയെത്തിയ സംഘത്തിലെ യാത്രക്കാര്‍. സംസ്ഥാനത്തെ 12 ജില്ലകളില്‍ നിന്നുള്ള പ്രവാസികളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആലപ്പുഴ 12, എറണാകുളം 25, ഇടുക്കി 6, കണ്ണൂര്‍ 2, കൊല്ലം 14, കോട്ടയം 28, മലപ്പുറം 13, പാലക്കാട് 5, പത്തനംതിട്ട 19, തിരുവനന്തപുരം 9, തൃശ്ശൂര്‍ 7, വയനാട് 3 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ നിന്നുള്ള യാത്രക്കാര്‍. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം എറണാകുളം ജില്ലയില്‍ നിന്നുള്ളവരെ കളമശ്ശേരിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്കും മറ്റുള്ളവരെ അതാത് ജില്ലകളിലേക്കും കൊണ്ടുപോയി.
ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവരെ വീടുകളിലേക്ക് പോകാന്‍ അനുവദിച്ചു. ഇവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയും.