യുട്യൂബില്‍ മലയാള സിനിമ സംപ്രേഷണം ചെയ്തു,ആറു കമ്പനികള്‍ക്ക് നോട്ടീസ്
കോഴിക്കോട്:പകര്‍പ്പവകാശമില്ലാത്ത സിനിമകള്‍ യൂട്യൂബില്‍ സംപ്രേക്ഷണം ചെയ്ത ആറ് കമ്പനികള്‍ക്ക് നോട്ടിസ്. കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സബ് കോടതിയാണ് ഈ ഉത്തരവിട്ടത്. സിനിമകളുടെ സംപ്രേക്ഷണം നിര്‍ത്തി വയ്ക്കാനും ഉത്തരവില്‍ പറയുന്നു. ജില്ലാ പ്രിന്‍സിപ്പല്‍ സബ്കോടതി ജഡ്ജി എസ് രശ്മിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.കോഴിക്കോട് മില്ലേനിയം ഓഡിയോസ് ഉടമ സജിത് പച്ചാട്ട് നല്‍കിയ ഹര്‍ജിയിലാണ് നടപടി.
എറണാകുളത്തെ മൂവി വേള്‍ഡ്, സെയ്ന വീഡിയോ വിഷന്‍, മ്യൂസിക് സോണ്‍. ഹൊറൈസണ്‍ ഓഡിയോ ആന്റ് വീഡിയോ,കൊല്ലത്തെ ശ്രീ മൂവീസ്, മുംബൈയിലെ ബിസ്‌കൂട്ട് റീജണല്‍ എക്സ്പ്രസ് സോണ്‍ എന്നീ കമ്പനികള്‍ക്കാണ് നോട്ടീസ് അയക്കുക. ദാദാസാഹിബ്, ഗ്രാമഫോണ്‍, ഇങ്ങനെ ഒരു നിലാപക്ഷി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, രാക്ഷസ രാജാവ് എന്നീ സിനിമകള്‍ക്ക് ഇദ്ദേഹത്തിന് പകര്‍പ്പവകാശമുണ്ട്. എന്നാല്‍ അവ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ യൂട്യൂബ്, ഇന്റര്‍നെറ്റ് എന്നീ മാധ്യമങ്ങള്‍ വഴി സംപ്രേക്ഷണം ചെയ്തെന്നാണ് പരാതി. അഭിഭാഷകന്‍ ഷരണ്‍ ഷഹീറാണ് ഇദ്ദേഹത്തിന് വേണ്ടി ഹാജരായത്.
2010 മുതല്‍ ഈ സിനിമകളുടെ പകര്‍പ്പവകാശം തനിക്കാണെന്നാണ് അദ്ദേഹം പരാതിയില്‍ വാദിച്ചു. 99 വര്‍ഷത്തെ ഇന്റര്‍നെറ്റ് അവകാശം ആണ് ഇദ്ദേഹത്തിന്റെ കൈയിലുള്ളത്. കോഴിക്കോട്ടെ കെമേഴ്സ്യല്‍ കോടതിയില്‍ വരുന്ന ആദ്യ പകര്‍പ്പവകാശ ലംഘന കേസാണ് ഇത്.