രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ ഒഴിവുള്ള രാജ്യസഭാ സീറ്റിന്റെ ഒഴിവുനികത്തുന്നതിനായി ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി. ഇന്ന് മുതല്‍ ഈ മാസം പതിമൂന്ന് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നിയമസഭാ സെക്രട്ടറിയാണ് വരണാധികാരി. ടിക്കാറാം മീണ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകനാകും. ഈ മാസം 24-ാം തീയതിയാണ് തെരഞ്ഞെടുപ്പ് നടക്കുക.

അതേസമയം, രാജ്യസഭാ സീറ്റിലേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയാണ് സ്ഥാനാര്‍ത്ഥി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എം വി ശ്രേയാംസ് കുമാര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ശ്രേയാംസ് കുമാര്‍ മത്സരിക്കണമെന്ന് എല്‍ജെഡി ആവശ്യപ്പെട്ടിരുന്നു. സീറ്റ് സല്‍കാമെന്ന് സിപിഐഎം തത്വത്തില്‍ എല്‍ജെഡി നേതൃത്വത്തിന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News