സ്വന്തം വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണം മോഷ്ടിയ്ക്കാന്‍ കാമുകന് സഹായം,വീട്ടമ്മ അറസ്റ്റില്‍

വിതുര: വീടിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷ്ടിക്കാന്‍ കാമുകന് വീട്ടമ്മയുടെ സഹായം. കേസില്‍ വീട്ടമമയെയും പൊലീസ് അറസ്റ്റ് ചെയ്യും. 25 പവന്‍ സ്വര്‍ണം മോഷ്ടിച്ചതിന് വിതുര പൊലീസ് പിടികൂടി രാജേഷാണ് മോഷണത്തിനായി കാമുകി സഹായം നല്‍കിയ കാര്യം പൊലീസിനോട് പറഞ്ഞത്.

വിതുര സ്വദേശി ജോസിന്റെ വീട്ടിന്റെ കിടപ്പുമുറിയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കഴിഞ്ഞ ശനിയാഴ്ച മോഷ്ടിച്ചത്. ജോസും ഭാര്യയും ആശുപത്രിയില്‍ പോയിരുന്നപ്പോള്‍ വീടിന്റെ പിന്‍വാതിലൂടെയാണ് കള്ളന്‍ അകത്തുകടന്നത്.

പ്രാഥമിക അന്വേഷണത്തില്‍ തന്നെ വീടിനുള്ള ആരുടോയെ സഹായം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമായി. വാതില്‍ തര്‍ത്തക്കല്ല കള്ളന്‍ കയറിയിരിക്കുന്നത്, രസഹ്യ അറയും കൃത്യമായി കള്ളന്‍ മനസിലാക്കിയിരിക്കുന്നു. വീട്ടുകാരുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് നിരവധി തട്ടിപ്പു കേിസിലെ പ്രതിയായ രാജേഷിനെ വിതുര സിഐ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പിടിയിലായത്.

വീടുകള്‍ കയറി സാധനങ്ങള്‍ വില്‍ക്കുന്ന പ്രതി വീട്ടമ്മയുമായി അടുപ്പത്തിലായി. പലപ്പോഴായി വീട്ടമ്മയില്‍ നിന്നും പണം വാങ്ങി. സ്‌കോര്‍പ്പിയോ കാര്‍ വാങ്ങാനായി 10 ലക്ഷം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അപ്പോഴാണ് ആശുപത്രിയില്‍ പോകുമ്പോള്‍ സ്വര്‍ണം മോഷ്ടിക്കാന്‍ കാമുകനായ കള്ളനെ വീട്ടമ്മ ഉപദേശിച്ചതെന്ന പൊലീസ് പറയുന്നു.

വീടിന്റെ പിന്‍വാതില്‍ തുറന്നിട്ടതും വീട്ടമ്മയാണെന്ന് സിഐ ശ്രീജിത്ത് പറഞ്ഞു. രണ്ടാം പ്രതിയായ വീട്ടമ്മയെ അറസ്റ്റ് ചെയ്യുമെന്നും വിതുര പൊലീസ് പറഞ്ഞു. പ്രതി വാങ്ങിയ കാറും പണവം വച്ച സ്വര്‍ണവും പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News