ഒടുവില്‍ വിധിയെ തോല്‍പ്പിച്ച് അവര്‍ ഒന്നായി; ഓടുന്ന ട്രെയിനില്‍ വിവാഹിതയായ യുവതിയ്ക്ക് സിന്ദൂരം ചാര്‍ത്തി യുവാവ്
പട്‌ന: വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി കാമുകനെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ച യുവതിയ്ക്ക് ഒടുവില്‍ ഓടുന്ന ട്രെയിനില്‍ സ്വപ്നസാക്ഷാത്കാരം. വീട്ടുകാര്‍ കണ്ടെത്തി നല്‍കിയ ഭര്‍ത്താവുമായി ചേര്‍ന്നു പോകാനാകാതെ യുവതി തിരികെ കാമുകന്റെ അരികിലേക്ക്. എത്തുകയായിരിന്നു. വിവാഹം നടന്നതാകട്ടെ ഓടുന്ന ട്രെയിനിലും.
പട്‌നയിലാണ് അത്ഭുതകരമായ ഈ സംഭവം നടന്നത്. അഷു കുമാര്‍ എന്നയാളാണ് അനു കുമാരി എന്ന സ്ത്രീയെ ട്രെയിനില്‍ വെച്ച് വിവാഹം ചെയ്തത്. സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രണ്ടുമാസം മുമ്പാണ് യുവതിയുടെ വിവാഹം നടന്നത്.
അഷുവിനെ സുല്‍ത്താല്‍ഗഞ്ജ് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് കണ്ടത്. ട്രെയിനില്‍ കയറിയതോടെ തന്നെ വിവാഹം ചെയ്യാന്‍ അനു ആവശ്യപ്പെട്ടെന്നും അപ്പോള്‍ തന്നെ നെറ്റിയില്‍ സിന്ദൂരം തൊട്ടുകൊടുക്കുകയായിരുന്നെന്നും അഷു പറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.