ചെളിയില്‍ കിടന്നുരുണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഫോട്ടോ ഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍
കൊച്ചി: നീണ്ട ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പിറവം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ജോസ് കെ ചെറിയാനും അനിഷയ്ക്കും പ്രണയസാഫല്യമുണ്ടായത്. ന്യൂജനറേഷന്‍ വിവാഹത്തില്‍ ഒഴിച്ചുകൂട്ടാനാകാത്തതാണ് ഫോട്ടോ ഷൂട്ട്. ഇത് വ്യത്യസ്തമാക്കാന്‍ പലരും പുതുവഴി തേടാറുണ്ട്. അത്തരത്തില്‍ വ്യത്യസ്തമായൊരു ഫോട്ടോ ഷൂട്ട് നടത്തി സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടിയിരിക്കുകയാണ് ജോസ് കെ ചെറിയാനും അനിഷയും.
ഇരുവരുടേയും വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. വിവാഹത്തോടനുബന്ധിച്ച് എടുത്ത വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് പ്രചരിക്കുന്നത്. പാടത്തെ ചളിയില്‍ കിടന്നാണ് വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട് നടത്തിയത്. വെഡ്ഡിങ്ങ് ഫോട്ടോഗ്രഫിയില്‍ എന്നും പുതുമ തേടുന്ന ബിനു സീന്‍സാണ് പുതുമയുള്ള വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട് ചെയ്തത്. ഈ മാസം നാലാം തിയതി കീച്ചേരി, ഹോളി ഫാമിലി പള്ളിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.