News
മകന്‍ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് മനോനില തെറ്റി റോഡിലൂടെ ഓടിയ അമ്മ വാഹനമിടിച്ച് മരിച്ചു
ബംഗളൂരു: മകന്റെ ആത്മഹത്യ വിവരം അറിഞ്ഞ് മനോനില തെറ്റി റോഡിലൂടെ ഓടിയ അമ്മ വാഹമിടിച്ച് മരിച്ചു. മരനഹള്ളി സ്വദേശിനി ലീലവതിയാണ്(39)അപകടത്തില്‍പ്പെട്ട് മരിച്ചത്. മകന്‍ മോഹന്‍ ഗൗഡ(19)യാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.
സുഹൃത്തുക്കളുടെ ബൈക്ക് മോഹന്‍ എടുത്തതിനെ ചൊല്ലി അമ്മയും മകനും തമ്മില്‍ വഴക്കുണ്ടാക്കിയിരുന്നു. ഇതില്‍ ഇടപെട്ട ഭര്‍ത്താവ് ലോകേഷ് അമ്മയുമായി വഴക്കിടുന്നതില്‍ നിന്ന് പിന്തരിപ്പിച്ചിരുന്നു .എന്നാല്‍,വഴക്കിനെ തുടര്‍ന്ന് വീടിനുള്ളില്‍ കയറി മുറിയടിച്ച മോഹനെ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്.
പെട്രോളിങ് നടത്തുകയായിരുന്നു പൊലീസിന്റെ സഹായത്തോടെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കള്‍ക്കൊപ്പം ആശുപത്രിയിലെത്തിയ ലീലാവതി മകന്‍ മരിച്ചതറിഞ്ഞ് മനോനില തെറ്റി റോഡിലൂടെ ഓടുന്നതിനിടയിലാണ് കാറിടിച്ച് അപകടമുണ്ടായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News