EntertainmentNews

മാഡത്തിൽ നിന്ന് പ്രിയപ്പെട്ടവളായപ്പോൾ…..10 മാസം മൂത്ത നയൻതാരയുമായുള്ള ബന്ധത്തിലെ ആദ്യകാല ചിത്രം പങ്കുവെച്ച് വിഘ്നേഷ് ശിവൻ

ചെന്നൈ:തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ലേഡിസൂപ്പർ സ്റ്റാർ നയൻതാരയും വിഘ്നേഷ് ശിവനും. ഇവരുടെ ചെറിയ വിശേഷങ്ങൾ സിനിമാ കോളങ്ങളിൽ വലിയ വാർത്തയാകാറുണ്ട്. മലയാളത്തിൽ നിന്ന് തമിഴിലേയ്ക്ക് ചേക്കേറിയ താരം വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറാവുകയായിരുന്നു. വിഘ്നേഷ് ശിവൻ- നയൻതാര പ്രണയം കോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ ഹോട്ട് ടോപ്പിക്കാണ്. താരങ്ങളുടെ വിവാഹം ഉൾപ്പെട നിരവധി കഥകൾ ദിവസേനെ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. നല്ലതും മോശമായ വാർത്തകൾക്ക് ചെവി കൊടുക്കാതെ തങ്ങളുടെ ലോകത്ത് ജീവിതം ആഘോഷമാക്കുകയാണ് താരങ്ങൾ.

സോഷ്യൽ മീഡിയയിൽ സജീവമാണ് സംവിധായകൻ വിഘേനേഷ് ശിവൻ. നയൻസിന്റെ വിശേഷങ്ങളാണ് സംവിധായകൻ ഇൻസ്റ്റഗ്രാം പേജിലൂടെ അധികവും പങ്കുവെയ്ക്കുന്നത് . ആരാധകർ നയൻസിന്റെ വിശേഷങ്ങൾ അധികവും അറിയുന്നത് വിഘ്നേഷിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ്. ഇപ്പോൾ ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നത് താരങ്ങളുടെ പഴയ ചിത്രമാണ്. പ്രണയ കാലത്തെ തുടക്ക സമയത്തെ ചിത്രമാണിത്.

തെന്നിന്ത്യൻ സിനിമ ലോകത്തെ മിന്നും താരമാണ് നയൻതാര. നയൻസ് തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന നാനും റൗഡി താൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. സംവിധായകന്റ കരിയർ തന്നെ മാറ്റി ണറിച്ച ചിത്രമായിരുന്നു ഇത്.2015 ൽ പുറത്തിറങ്ങിയ ചിത്രം വൻ വിജയമായിരുന്നു.വിജയ് സേതുപതിയായിരുന്നു നയൻസിന്റെ നായകനായി എത്തിയത്.

2015 ഒക്ടോബർ21 ന് ആണ് ചിത്ര തിയേറ്ററുകളിൽ എത്തിയത് അഞ്ച് വർഷം പൂർത്തിയാവുകയാണ്. ചിത്രത്തിന്റെ ഓർമ പങ്കുവെച്ച് വിഘ്നേഷ് ശിവൻ. നയൻസുമായുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു അഞ്ച് വർഷത്തെ സന്തോഷം പങ്കുവെച്ചത്. നയൻസിനോടൊപ്പമുള്ള ഒരു ലൊക്കേഷൻ ചിത്രമാണ് സംവിധായകൻ പങ്കുവെച്ചത്. മികച്ച നിമിഷങ്ങൾ എന്ന് കുറിച്ചു കൊണ്ടായിരുന്നു വിക്കി ചിത്രം പോസ്റ്റ് ചെയ്തത്.

ലേഡി സൂപ്പർസ്റ്റാറിന്റെ മടങ്ങി വരവ് ഈ ചിത്രത്തിലൂടെയായിരുന്നു. വിക്കിയും നയൻസും ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു ഇത്. സിനിമ വൻ വിജയമായതിനോടൊപ്പം തന്നെ നയൻസിന്റേയും കരിയർഗ്രാഫ് കുത്തനെ ഉയരുകയായിരുന്നു. തുടർന്ന് മികച്ച വേഷങ്ങൾ നടിയെ തേടി എത്തുകയായിരുന്നു.സൂപ്പർതാരപദവിയിലേക്കുള്ള നയൻതാരയുടെ കുതിപ്പും ആ ചിത്രത്തിന് ശേഷമായിരുന്നു. നയൻസിനോട് ആദ്യമായി കണ്ട നിമിഷത്തെ കുറിച്ച് വിക്കി പല അഭിമുഖത്തിലും തുറന്ന് പറഞ്ഞിട്ടുണ്ട്.

സിനിമയുടെ ചിത്രീകരണത്തിന്റെ തുടക്ക സമയത്ത് ഭയത്തോടെയായിരുന്നു നയൻസുമായി ഇടപെട്ടിരുന്നത്. ‘മാഡം’ എന്നാണ് നയൻതാരയെ സംബോധന ചെയ്തിരുന്നതെന്നും അവരൊരു വലിയ ആർട്ടിസ്റ്റായതിനാൽ അഭിനയിക്കുമ്പോൾ നിർദേശം നൽകാൻ ഭയമായിരുന്നുവെന്നും അവർ എന്തുകരുതും എന്ന ചിന്തയായിരുന്നു മനസ്സുനിറയയെ എന്നും വിഘ്നേശ് നേരത്തേ നൽകി അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ തന്റെ ആ ഭയം മാറ്റിത്തന്നത് നയൻതാരയായിരുന്നുവെന്നും ‘നീയൊരു സംവിധായകനാണ്. അതുകൊണ്ട് നീ ഒരിക്കലുമങ്ങനെ ചിന്തിക്കരുതെന്നും നീ തലകീഴായി നിൽക്കാൻ പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയ്ക്ക് ഞാനത് ചെയ്തേ പറ്റൂവെന്നും’ നയൻതാര പറഞ്ഞുവെന്നും അവരുടെ ആ വാക്കുകൾ തന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയെന്നും വിഘ്നേഷ് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker