KeralaNews

പണത്തോടും പെണ്ണിനോടും ആസക്തിയുള്ളവൻ, അച്ഛനെയും സഹോദരിയെയും ചതിച്ചു’; ഗണേശിനെതിരെ വെള്ളാപ്പള്ളി

പത്തനംതിട്ട: കെ ബി ഗണശ് കുമാറിനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

സ്ഥാനത്തിന് വേണ്ടി തിരുവഞ്ചൂര്‍ കാണിച്ച തറ വേലയാണ് സോളാര്‍ കേസ്. ഗണേശ് കുമാര്‍ എംഎല്‍എ വൃത്തികെട്ടവനാണെന്നും അയാള്‍ക്ക് ആസക്തി പെണ്ണിനോടും പണത്തിനോടും മാത്രമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

സിബിഐ അന്വേഷണത്തില്‍ സത്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിലെ കഥാ നായകന്മാര്‍ ആരൊക്കെയാണെന്നതും പുറത്തായി. പഴയ ആഭ്യന്തര മന്ത്രിയായിരുന്ന ഒരാളുണ്ട്. ഉമ്മൻ ചാണ്ടിക്ക് ശേഷം മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ച, പുറം പോലെ തന്നെ അകവും കറുത്ത ഒരു മാന്യൻ.

സ്ഥാനത്തിന് വേണ്ടി എന്തെല്ലാം തറ വേലകളാണ് അയാള്‍ കാണിച്ചത്. ഉമ്മൻ ചാണ്ടിയുടെ ഒപ്പം നടന്ന് മന്ത്രിയായി, പിന്നീട് അദ്ദേഹത്തിന്റെ തന്നെ കാലുവാരി മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ച കുലംകുത്തികളുണ്ട്. അപ്പോള്‍ കാണുന്നവനെ അപ്പായെന്ന് വിളിക്കുന്നയാളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ.’- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

മറുഭാഗത്ത് നോക്കിയാല്‍ പത്തനംതിട്ടയില്‍ തന്നെയുള്ള എംഎല്‍എ. വിത്ത് ഗുണം പത്ത് ഗുണം എന്ന നിലയ്ക്കാണ് ഓരോന്ന് കാണിച്ച്‌ കൂട്ടുന്നത്. തുണിയുടുക്കാതെ നടക്കുന്നവനെ തുണിപൊക്കി കാണിക്കുന്നതിനു തുല്യമാണു ഗണേഷ് കുമാറിന്റെ അവസ്ഥ. സമ്ബത്തിനോട് മാത്രമാണ് അയാള്‍ക്ക് ആസക്തി.

പണത്തോടും പെണ്ണിനോടുമാണ്. അച്ഛനെയും സഹോദരിയെയും ചതിച്ചവനാണ് അയാള്‍. ഈ പകല്‍മാന്യനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് ജനാധിപത്യത്തിന്റെ അപചയമാണ്. ഗണേശ് കുമാറിനെ ഒരുകാലത്തും മന്ത്രിയാക്കാൻ പാടില്ല. സിനിമാക്കാരനായാല്‍ എന്തുമാകാമെന്ന ധാരണ വേണ്ട.’- വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker