‘എല്ലാ മണ്ഡലങ്ങളിലും ഓടി നടന്ന് തോല്‍പ്പിക്കാനാകുമോ സക്കീര്‍ ഭായിക്ക്?, ബട്ട് ഐ ക്യാന്‍’; സമൂഹമാധ്യമങ്ങളില്‍ ‘മാന്‍ഡ്രേക്ക്’ ആയി മാറിയ പിഷാരടിക്ക് ട്രോള്‍ മഴ

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ പല യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കായും സിനിമാ താരമായ പിഷാരടി പ്രചരണത്തിന് ഇറങ്ങിയിരിന്നു. അതേസമയം താരമെത്തിയ എല്ലാ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടെന്നാണ് ട്രോള്‍.

ബാലുശ്ശേരി, തിരുവനന്തപുരം, അരുവിക്കര, തൃത്താല, താനൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളിലാണ് പിഷാരടി പ്രചരണത്തിനായി എത്തിയിരുന്നത്. ഇവിടങ്ങളില്‍ എല്ലാം തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ മാന്‍ഡ്രേക്കായി പിഷാരാടി മാറി. കൂടാതെ സംവിധായകന്‍ എം.എ നിഷാദ് ഉള്‍പ്പെടെയുള്ളവര്‍ ട്രോള്‍ പങ്കുവെച്ചിട്ടുണ്ട്.

Read Also

സുഹൃത്തും ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മ്മജന്റെ പ്രചരണത്തില്‍ പിഷാരടി ഉണ്ടായിരുന്നു. ചെന്നിത്തലയുടെ കേരളയാത്രയിലും പിഷാരടി ഭാഗമായിരുന്നു. കൂടാതെ വി എസ് ശിവകുമാര്‍, ശബരീനാഥ്, പി കെ ഫിറോസ്, വി ടി ബല്‍റാം, കെഎന്‍എ ഖാദര്‍ എന്നിവര്‍ക്ക് വേണ്ടിയും പിഷാരടി വോട്ട് അഭ്യര്‍ത്ഥന നടത്തി.

അരുവിക്കരയില്‍ അട്ടിമറി വിജയമാണ് ഇടതുമുന്നണി നേടിയത്. കെഎസ് ശബരിനാഥനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി സ്റ്റീഫന്‍ പരാജയപ്പെടുത്തി. ‘എല്ലാ മണ്ഡലങ്ങളിലും ഓടി നടന്ന് തോല്‍പ്പിക്കാനാകുമോ സക്കീര്‍ ഭായിക്ക്?, ബട്ട് ഐ ക്യാന്‍ എന്ന തലകെട്ടോടു കൂടിയുള്ള പോസ്റ്റുകളാണ് വൈറലായത്.