ആര്‍.ടി.പി.സി.ആര്‍. നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടിയെ പ്രശംസിച്ച് ഹൈക്കോടതി

കൊച്ചി:ആർ.ടി.പി.സി.ആർ. പരിശോധനാ നിരക്ക് കുറച്ച സർക്കാർ നടപടിയെ പ്രശംസിച്ച് ഹൈക്കോടതി. പരിശോധന അവശ്യസേവനത്തിൽ ഉൾപ്പെടുത്തുന്നത് സർക്കാരിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.

ആർടിപിസിആർ പരിശോധനാ നിരക്ക് കുറയ്ക്കണമെന്നുള്ള പൊതുതാല്പര്യ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. നിരക്ക് കുറച്ച് ഉത്തരവ് ഇറക്കിയതായി സർക്കാർ കോടതിയെ അറിയിച്ചു. സർക്കാർ റിപ്പോർട്ട് രേഖപ്പെടുത്തിയ കോടതി ഹർജികൾ തീർപ്പാക്കി.

Read Also