ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ക്ക് അയ്യായിരം രൂപ, രണ്ടു മാസത്തേക്ക് സൗജന്യ റേഷന്‍; ഡല്‍ഹി നിവാസികള്‍ക്ക് സഹായഹസ്തവുമായി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഡല്‍ഹി നിവാസികള്‍ക്ക് സഹായഹസ്തവുമായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ക്ക് അയ്യായിരം രൂപ സഹായം നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു.

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യം റേഷനും പ്രഖ്യാപിച്ചിട്ടുണ്ട്. 72 ലക്ഷം വരുന്ന കാര്‍ഡ് ഉടമകള്‍ക്ക് രണ്ടു മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കും. എന്നാല്‍ അതിന് അര്‍ത്ഥം രണ്ടുമാസത്തേക്ക് ലോക്ക്ഡൗണ്‍ നീണ്ടുനില്‍ക്കുമെന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയിലെ നിലവിലെ സാഹചര്യത്തില്‍ നിന്നും പുരോഗതിയുണ്ടാകുമെന്നും ലോക്ഡൗണ്‍ വേണ്ടിവരില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News