അമ്മ എന്ന് പറഞ്ഞു അമ്മയുടെ മഹത്വം കളയരുത്, ‘ഇത് കോമഡി സ്റ്റാര്‍സ് മീറ്റിങ്’ ; ടിനി ടോം പങ്കുവെച്ച ‘അമ്മ’യുടെ പോസ്റ്റിന് താഴെ വിമർശനം

മയക്കുമരുന്നു പ്രതികളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ അഭിനേതാക്കളുടെ സംഘടനായ ‘അമ്മ’യിൽ നിന്നും പുറത്താക്കുന്നത് സംബന്ധിച്ച് നടന്ന യോഗത്തിൽ വിഭിന്ന അഭിപ്രായങ്ങളാണ് ഉയർന്നത്. ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാനുള്ള തീരുമാനത്തിലാണ് സംഘടന എത്തിയത്. എന്നാൽ സംഘടനയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു

‘അമ്മ’ (എ എം എം എ) യുടെ ‘എക്സിക്യൂട്ടീവ് യോഗത്തിലെ ഫോട്ടോ പങ്കുവെച്ച‌ ടിനി ടോമിന്റെ പോസ്റ്റിന് വിമര്‍ശനങ്ങള്‍. ടിനിടോം, ബാബുരാജ്, മോഹന്‍ലാല്‍, രചന നാരായണന്‍കുട്ടി, മുകേഷ്, ശ്വേത മേനോന്‍, ഇടവേള ബാബു, സുധീര്‍ കരമന എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തതിന്റെ ഫോട്ടോയാണ് ടിനി ടോം പങ്കുവെച്ചിരിക്കുന്നത്.

‘A. M. M. A എന്ന് തന്നെ പറയണം. അമ്മ എന്ന് പറഞ്ഞു അമ്മയുടെ മഹത്വം കളയരുത്’. ‘ഇത് കോമഡി സ്റ്റാര്‍സ് മീറ്റിങ്’ , ‘മോഹന്‍ലാലിന് നട്ടെലില്ല എന്ന് ഇന്നലെ വ്യക്തമായി.മമ്മൂട്ടി പിന്നെ സൂത്രശാലിയാണ് ഒന്നിലും നിലപാടില്ല. സിനിമയില്‍ മാത്രമാണ് ഇവര്‍ ഹീറോസ് ജീവിതത്തില്‍ നിലപാടില്ലാത്തവര്‍.’ , ‘ചിലരോട് മാത്രം താല്‍പര്യമുള്ള മാഫിയ സംഘടന… അമ്മ എന്ന വാക്ക് പോലും ഉച്ചരിക്കാന്‍ യോഗ്യതയില്ലാത്തവര്‍’ തുടങ്ങിയ കമന്റുകളാണ് ടിനി ടോമിന്റെ പോസ്റ്റിന് മറുപടിയായി വന്നിട്ടുള്ളത്.