സ്വപ്നയുടെ ശബ്ദരേഖയിൽ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റേതെന്ന് അവകാശപ്പെടുന്ന ശബ്ദ സന്ദേശം പുറത്തുവന്ന സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ അറിയിച്ചു.
മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകാൻ അന്വേഷണ ഏജൻസികൾ നിർബന്ധിക്കുന്നു എന്ന രീതിയിലാണ് സ്വപ്നയുടേതെന്ന് പറയപ്പെടുന്ന ശബ്ദരേഖ ഓൺലൈൻ വാർത്ത പോർട്ടൽ പുറത്തു വിട്ടത്. ഇ.ഡിയെക്കുറിച്ച് ശബ്ദരേഖയിൽ ഇല്ലെങ്കിലും ഇ.ഡി. അന്വേഷണസംഘം നിർബന്ധിച്ചു എന്നരീതിയിലാണ് വാർത്തകൾ വന്നത്.