31.1 C
Kottayam
Thursday, May 2, 2024

ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഏകദേശം 18 വയസ്സ് കാണും..! ബോബിച്ചായന്റെ ഡ്രൈവിംഗ് സ്‌കില്ലുകൾക്ക് ട്രോൾ മഴ..!

Must read

ബോബി ചെമ്മണ്ണൂര്‍ എന്ന പേര് അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. മറഡോണയെ കേരളത്തിലേക്ക് എത്തിച്ചത് ബോബി ചെമ്മണ്ണൂര്‍ ആയിരുന്നു. രക്തദാനം പ്രോത്സാഹിപ്പിക്കാനും രക്തബാങ്ക് തുടങ്ങാനും ഒക്കെയായി കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഓടിയ ആളും ആണ് ബോബി ചെമ്മണ്ണൂര്‍. വിവാദങ്ങളുടെ കാര്യത്തിലും തീരെ മോശമല്ല ഇദ്ദേഹം. പലകാലങ്ങളില്‍ പല വിവാദങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അതിലും ഏറെ, ട്രോളന്‍മാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ആളുകൂടിയാണ് ബോബി ചെമ്മണ്ണൂര്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വീഡിയോകളില്‍ പലതും ഏറെ ഉപയോഗപ്പെട്ടിട്ടുള്ളതും ട്രോള്‍ൻമാര്‍ക്ക് തന്നെ. ഏറ്റവും ഒടുവില്‍ കൗമുദി ടിവിയില്‍ സംപ്രേഷണം ചെയ്ത ഒരു അഭിമുഖം ആണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.

തന്റെ ഡ്രൈവിംഗ് വിശേഷങ്ങളാണ് ബോബി ചെമ്മണ്ണൂർ പങ്ക് വെച്ചിരിക്കുന്നത്. അതും മലയാളക്കര ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ട്രോളുകളും അതിന്റെ പേരിൽ പുറത്തിറങ്ങി കഴിഞ്ഞു. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ നാഷണൽ ഹൈവേ വഴി ഒറ്റക്ക് കാർ ഓടിച്ചുവെന്നും എട്ടിലോ ഒൻപതിലോ പഠിക്കുമ്പോൾ കാമുകിയെ കാണുവാൻ ഒറ്റക്ക് ബാംഗ്ലൂർക്ക് ഡ്രൈവ് ചെയ്‌തുവെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ബോച്ചേ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബോബി ചെമ്മണ്ണൂരിന്റെ പുതിയ വീഡിയോക്ക് ലഭിച്ച ചില ട്രോളുകൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week