33.4 C
Kottayam
Sunday, May 5, 2024

കോവിഡ് വാക്‌സിൻ വിതരണം,മൊബൈല്‍ ആപ്പ് പുറത്തിറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

Must read

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ ഫലപ്രദമായ വിതരണം ഉറപ്പാക്കാന്‍ മൊബൈല്‍ ആപ്പ് തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍. ഉടന്‍ തന്നെ ആപ്പ് പുറത്തിറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

വാക്‌സിന്റെ സ്റ്റോക്കും ലഭ്യതയും ഡിജിറ്റല്‍ രൂപത്തില്‍ ട്രാക്ക് ചെയ്യാനായിരിക്കും കൊവിന്‍ ആപ്പ് ഉപയോഗിക്കുക. ഇതു കൂടാതെ വാക്‌സിന്‍ കമ്പനികളിൽ നിന്ന് വാങ്ങാനും ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും വാക്‌സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ സൂക്ഷിക്കാനും ആപ്പ് ഉപയോഗിക്കും.

മുന്‍പ് വാക്‌സിനേഷന്‍ പദ്ധതിയ്ക്കായി തയ്യാറാക്കിയ ഇ-വിന്‍ സംവിധാനത്തിന്റെ പുതുക്കിയ രൂപമായിരിക്കും കൊവിന്‍ മൊബൈല്‍ ആപ്പെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ വിശദീകരിച്ചു. കൊവിന്‍ ആപ്പിന് വേണ്ടി ഇ-വിന്‍ പ്ലാറ്റ്‌ഫോം രൂപമാറ്റപ്പെടുത്തിയെടുക്കുകയായിരുന്നുവെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിനെ അഭിസംബോധന ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു.

വാക്‌സിന്റെ സ്റ്റോക്ക് മുഴുവനായും ട്രാക്ക് ചെയ്യാന്‍ സാധിക്കുമെന്നും രണ്ടോ മൂന്നോ ആഴ്ചയ്ക്കു ശേഷം വാക്‌സിന്റെ രണ്ടാം ഡോസ് വിതരണം ചെയ്യേണ്ടതിനാല്‍ വാക്‌സിന്‍ സ്വീകരിച്ചവരെയും ഇതുവഴി ട്രാക്ക് ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week