മിസ്റ്റർ പൃഥ്വിരാജ് സ്ത്രീകൾക്ക് ഗർഭം ഉണ്ടാകുന്നത് ആണിന്റെ പ്രത്യേക മിടുക്കൊണ്ടാണെന്ന് തോന്നൽ നിങ്ങൾക്ക് ഉണ്ടോ; ബ്രോ ഡാഡി ചിത്രത്തിനെ കുറിച്ച് അദ്ധ്യാപികയുടെ വിമർശനം
കൊച്ചി:നടനും നിർമാതാവും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത രണ്ടാം ചിത്രം ആണ് മോഹൻലാൽ – പൃഥ്വിരാജ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ബ്രോ ഡാഡി.
പ്രേത്യേക സാഹചര്യത്തിൽ ഗർഭം ധരിക്കുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളും ആണ് ചിത്രത്തിൽ പറയുന്നത്.മോഹൻലാൽ , പൃഥ്വിരാജ് എന്നിവർ കൂടാതെ ജഗദീഷ് , ലാലു അലക്സ് , മീന , കല്യാണി പ്രിയദർശൻ , കനിഹ എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
ഇപ്പോൾ പൃഥ്വിരാജ് പറഞ്ഞ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് അദ്ധ്യാപിക റസീന റാസ് എഴുതിയ കുറിപ്പ് ആണ് ശ്രദ്ധ നേടുന്നത്. സ്ത്രീകൾ ഗർഭം ധരിക്കുന്നത് ആണിന് ഉള്ള പ്രത്യേക മിടുക്ക് കൊണ്ടാണ് എന്നുള്ള തോന്നൽ പൃഥ്വിരാജ് സുകുമാരന് ഉണ്ടോ എന്ന് റസീന ചോദിക്കുന്നു.
കുറുപ്പിന്റെ പൂർണ്ണ രൂപം ഇങ്ങന:
ഹലോ മിസ്റ്റർ പൃഥി രാജ്
ലൈം.ഗിക ബന്ധത്തിലൂടെ സ്ത്രീ ശരീരത്തില്‍ എത്തിച്ചേരുന്ന ബീജവും സ്ത്രീ ശരീരത്തിലെ ഫെല്ലോപിയന്‍ ട്യൂബിലേക്ക് ഓവുലേഷന്‍ പ്രക്രിയയിലൂടെ പുറന്തള്ളുന്ന അണ്ഡവും തമ്മില്‍ ചേരുന്ന പ്രക്രിയകൾ കൊണ്ടാണ് ഗർഭധാരണം നടക്കുന്നത്.
ലക്ഷക്കണക്കിന് ബീജങ്ങള്‍ പുറത്തു വരുമെങ്കിലും ഒന്നേ ഒന്നിനു മാത്രമാണ് അണ്ഡവുമായി ചേരാന്‍ സാധിക്കുക അപൂര്‍വം ഘട്ടങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ബീജങ്ങൾക്ക് ഇത് സാധിക്കും.
സ്ത്രീ ഗർഭിണി ആവുന്നത് ആണിന്റെ എന്താണ്ടോ പ്രത്യേക മിടുക്കു കൊണ്ടാണ് എന്ന് താങ്കളുടെ ബ്രോ ഡാഡി സിനിമയിൽ ചുരുങ്ങിയത് നാല് വട്ടമെങ്കിലും വിവിധ സന്ദർഭങ്ങളിലായി ധ്വനിപ്പിക്കുന്നുണ്ട്.
പലവട്ടം പറഞ്ഞു ഗർഭമുണ്ടാക്കുന്നത് ആണുങ്ങളുടെ പ്രത്യേക മിടുക്കാണന്ന് സ്ഥാപിക്കുമ്പോൾ സ്ത്രീകളുടെ പങ്കിനെ ഇല്ലായ്മ ചെയുക മാത്രമല്ല ഗർഭ ധാരണത്തിൽ പങ്കെടുക്കാൻ ശേഷി ഇല്ലാത്ത ശരീരമുള്ള ആണുങ്ങളെ അപഹസിക്കുക കൂടിയാണ്.
ഹൈ സ്കൂൾ ക്ലാസിൽ ജീവശാസ്ത്ര പാഠ പുസ്തകം മുഴുവൻ പേജും പഠിക്കാൻ നേരം കിട്ടിയില്ലാരുന്നോ സാറിന് ? വല്യേ പിടിപാട് ഇല്ലാത്ത കാര്യങ്ങൾ അറിയാവുന്ന വല്ലോരോടും ചോദിച്ചു പഠിക്കണ്ടേ ?
https://m.facebook.com/story.php?story_fbid=10159992544748894&id=720718893