FeaturedHome-bannerKeralaNews

Swapna Suresh | സ്വപ്ന സുരേഷിനെ ജോലിയിൽനിന്ന് നീക്കി; നടപടി മുഖ്യമന്ത്രിയുടെ പരാമർശത്തെ തുടർന്നെന്ന് HRDS

പാലക്കാട്: സ്വർണക്കടത്ത് കേസ് (Gold Smuggling Case) പ്രതി സ്വപ്ന സുരേഷിനെ (Swapna Suresh) ജോലിയിൽനിന്ന് നീക്കിയതായി എൻജിഒയായ എച്ച്ആർഡിഎസ്. അതേസമയം സ്ത്രീശാക്തീകരണ ഉപദേശക സ്ഥാനത്ത് സ്വപ്ന സുരേഷ് തുടരുമെന്നും എച്ച്ആർഡിഎസ് അറിയിച്ചു. സ്വപ്നയെ HRDS സംരക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇത് പരാതിയായി പരിഗണിച്ചാണ് നടപടിയെന്ന് എച്ച്ആർഡിഎസ് വ്യക്തമാക്കി. സ്വപ്നയ്ക്ക് ജോലി നൽകിയതിൻ്റെ പേരിൽ HRDS ഭരണകൂട ഭീകരതയുടെ ഇരയായി. 2022 ഫെബ്രുവരി 18നാണ് സ്വപ്നയ്ക്ക് നിയമനം നൽകിയത്. ജോലി നൽകിയതിൻ്റെ പേരിൽ സർക്കാർ വകുപ്പുകൾ വേട്ടയാടുന്നുവെന്നും എച്ച്ആർഡിഎസ് വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട എം ശിവശങ്കറിനെ സർക്കാർ ജോലിയിൽ തിരിച്ചെടുത്തതുകൊണ്ടാണ് സ്വപ്നയ്ക്ക് ജോലി നൽകിയതെന്ന് എച്ച്ആർഡിഎസ് അറിയിച്ചു. സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച ശേഷമാണ് സ്വപ്ന സുരേഷിന് എച്ച്ആർഡിഎസിൽ ജോലി ലഭിച്ചത്.

അതേസമയം സ്വപ്ന സുരേഷിനെ സംരക്ഷിക്കുമെന്നാണ് എച്ച് ആർ ഡി എസ് ജൂൺ 13ന് വ്യക്തമാക്കിയത്. കാർ അടക്കം വിട്ടു നൽകി സഹായിക്കുന്നത് സ്വപ്ന എച്ച് ആർ ഡി എസ് ജീവനക്കാരി ആയതിനാലാണെന്നും അവർ വ്യക്തമാക്കിയിരുന്നു. സർക്കാരും പൊലീസും സ്വപ്നയെ കെണിയിൽ പെടുത്തിയതാണെന്നും എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണൻ നേരത്തെ ആരോപിച്ചിരുന്നു. സംഘപരിവാർ മാറ്റി നിർത്തേണ്ടവരല്ല. സംഘപരിവാർ ഇന്ത്യ ഭരിക്കുന്ന സംവിധാനമാണ്. കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഫാസിസമാണ്. എച്ച് ആർ ഡി എസ് ഇന്ത്യയെ പട്ടിണി രഹിതമാക്കാൻ പ്രവർത്തിക്കുന്നു. എല്ലാതരം രാഷ്ട്രീയ വിശ്വാസികളും എച്ച് ആർ ഡി എസിലുണ്ട് എന്നും അജി കൃഷ്ണൻ പറഞ്ഞിരുന്നു.

സി എസ് ആര്‍ ഡയറക്ടറായി പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് സ്വപ്ന സുരേഷ് എച്ച്ആർഡിഎസിൽ ജോലിക്ക് കയറിയത്. കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് വിവിധ പദ്ധതികള്‍ക്കായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭ്യമാക്കുക പ്രവര്‍ത്തിക്കുക എന്നിവയാണ് ചുമതല. ജീവിതത്തിൻറെ രണ്ടാം തുടക്കമാണ് പുതിയ ജോലിയെന്നും സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

സ്വപ്നയ്ക്ക് HRDS ൽ നിയമനം ലഭിച്ചത് സംബന്ധിച്ച് വിവാദങ്ങൾ ഉയർന്നിരുന്നു. HRDS ആർഎസ്എസ് അനുകൂല സംഘടനയാണെന്നാണ്‌ ഇടതുപക്ഷത്തിന്റെ ആരോപണം. സ്വപ്നയ്ക്ക് പിന്നിൽ ആരാണെന്ന് വ്യക്തമായെന്നും അവർ ആരോപിച്ചിരുന്നു. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളവർ HRDS ൽ പ്രവർത്തിയ്ക്കുന്നുണ്ടെങ്കിലും സംഘടനയ്ക്ക് ഒരു പാർടിയുമായും ബന്ധമില്ലെന്നും സ്ഥാപക സെക്രട്ടറി അജി കൃഷ്ണ പറഞ്ഞിരുന്നു. സി പി എമ്മിലും, എസ് എഫ് ഐ യിലും, ബിജെപിയിലും ആർഎസ്എഎസിലുമെല്ലാം മുൻപ് പ്രവർത്തിച്ചവർ സംഘടനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker