FeaturedNews

പെ​ഗാ​സ​സ്: അ​ന്വേ​ഷ​ണം തു​ട​ങ്ങ​രു​തെ​ന്ന് ബം​ഗാ​ളി​നോ​ട് സു​പ്രീം​ കോ​ട​തി

ന്യൂഡൽഹി: പെഗാസസിൽ പശ്ചിമ ബംഗാൾ സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷൽ സമിതിയുടെ അന്വേഷണം ഇപ്പോൾ തുടങ്ങരുതെന്ന് സുപ്രീംകോടതി. പെഗാസസ് ഫോണ്‍ ചോര്‍ത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള മറ്റ് ഹര്‍ജികൾക്കൊപ്പം ബംഗാൾ കേസും പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.

തൃ​ണ​മൂ​ൽ നേ​താ​വും മ​മ​ത ബാ​ന​ര്‍​ജി​യു​ടെ മ​രു​മ​ക​നു​മാ​യ അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി​യു​ടെ ഫോ​ണ്‍ പെ​ഗാ​സ​സ് നി​രീ​ക്ഷി​ച്ചു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ അ​ന്വേ​ഷി​ക്കാ​നാ​ണ് പ​ശ്ചി​മ ബം​ഗാ​ൾ സ​ര്‍​ക്കാ​ര്‍ ജു​ഡീ​ഷ​ൽ സ​മി​തി രൂ​പീ​ക​രി​ച്ച​ത്. റി​ട്ട. ജ​സ്റ്റീ​സ് മ​ദ​ൻ ബി. ​ലോ​ക്കൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഈ ​സ​മി​തി​യു​ടെ അ​ന്വേ​ഷ​ണം തു​ട​ങ്ങ​രു​തെ​ന്നാ​ണ് ബം​ഗാ​ൾ സ​ര്‍​ക്കാ​രി​നോ​ട് സു​പ്രീം​കോ​ട​തി​യു​ടെ വാ​ക്കാ​ൽ നി​ര്‍​ദ്ദേ​ശം.

പെ​ഗാ​സ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്ത ആ​ഴ്ച സ​മ​ഗ്ര ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ സൂ​ച​ന ന​ൽ​കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker