ഭാര്യ ട്രെയിനിൽ കയറിയില്ലെന്ന് സംശയം; ചാടിയിറങ്ങിയ യുവാവിന് പരിക്ക്

കാസർകോട്: ട്രെയിനിലെ പുറകിലെ കോച്ചിൽ കയറിയ യുവാവിന് ഭാര്യ കയറിയില്ലെന്ന സംശയത്തെ തുടർന്ന് ചാടിയിറങ്ങുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട് സ്വദേശിയായ ശങ്കറിനാണ് പരുക്കേറ്റത്.

ഇയാൾ ചാടി ഇറങ്ങുന്നതിനിടെ വലതുകാൽ പാളത്തിനും ട്രെയിനിനും ഇടയിൽപ്പെടുകയായിരുന്നു. ശങ്കറിന്റെ വലതുകാൽ ചതഞ്ഞ നിലയിലാണ്. കഴിഞ്ഞ ദിവസം മംഗളുരുവിൽ നിന്നും യശ്വന്ത്പൂരിയിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യവേയാണ് ദാരുണമായ അപകടം സംഭവിച്ചത്.

ട്രെയിനിന്റെ ഏറ്റവും പിറകിലെ കോച്ചിൽ കയറിയ യുവാവ് ഭാര്യ കയറിയില്ലെന്ന സംശയത്തിൽ ചാടി ഇറങ്ങുകയായിരുന്നു. ഇരുവരും വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു.

അപകടം നടന്ന ഉടനെ റെയിൽവേ പോലീസും യാത്രക്കാരും ട്രെയിൻ നിർത്തിച്ച് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെത്തിച്ച യുവാവിനെ പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News