27.1 C
Kottayam
Saturday, April 20, 2024

Sun Tan Removal: എളുപ്പത്തിൽ കരുവാളിപ്പ് മാറ്റാന്‍ ഏഴ് പൊടികൈകളിതാ

Must read

കൊച്ചി:സൂര്യപ്രകാശത്തിന്റെ നേരിട്ടുള്ള ആഘാതങ്ങളിലൊന്നാണ് സ്ണ്‍ ടാന്‍. ജോലിക്കും കോളേജിലുമൊക്കെ പോകുന്നവര്‍ സ്ഥിരം നേരിടുന്ന പ്രശ്‌നമാണിത്. പലരും നേരിടുന്ന പ്രധാന പ്രശ്മാണിത്. മുഖത്തെ തിളക്കം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. സെന്‍സ്റ്റീവ് ചര്‍മ്മം ഉള്ളവര്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നത്. കടുത്ത വെയിലില്‍ പോയാല്‍ മുഖക്കുരുവും കൈകാലുകള്‍ കരിവാളിക്കുകയും ചെയ്യാറുണ്ട്.

നിരന്തരം ബ്യൂട്ടി പാര്‍ലറില്‍ പോയി മുഖം മിനുക്കാന്‍ സാധിക്കാത്തവര്‍ പലപ്പോഴും വീട്ടില്‍ തന്നെ പ്രകൃതിദത്തമായ രീതികള്‍ പരീക്ഷിക്കാനാണ് ആഗ്രഹിക്കുന്നത്. പാര്‍ശ്വഫലങ്ങളില്ലാത്തത് കാരണം ഇത് മികച്ച പരിഹാരവും നല്‍കാറുണ്ട്. കെമിക്കല്‍ ബ്ലീച്ചുകളൊക്കെ ഉപയോഗിക്കുന്നതിന് പകരം ഇത്തരത്തിലുള്ള പ്രകൃതിദത്തമായ രീതികള്‍ പരീക്ഷിക്കുന്നതായിരിക്കും എപ്പോഴും ചര്‍മ്മത്തിന് നല്ലതും ഗുണം കൂടുതലുള്ളതും.

കുങ്കുമപ്പൂവ്, കറ്റാര്‍വാഴ, മഞ്ഞള്‍, വെള്ളരി, നാരങ്ങ, ഓറഞ്ച്, പഴുത്ത പപ്പായ, ബദാം, മോര്, തക്കാളി, തുടങ്ങിയ ചേരുവകള്‍ ടാന്‍ അകറ്റാന്‍ സഹായിക്കുന്നു. കറ്റാര്‍ വാഴയുടെ ജ്യൂസും ജെല്ലും നിരവധി ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കറ്റാര്‍ വാഴ ജെല്‍ യഥാര്‍ത്ഥത്തില്‍ സൂര്യാഘാതം സംഭവിച്ച ചര്‍മ്മത്തെ വീണ്ടെടുക്കാൻ സഹായിക്കും. കാലക്രമേണ, ടാന്‍ നീക്കം ചെയ്യാനും ചര്‍മ്മത്തിന്റെ നിറം പ്രകാശിപ്പിക്കാനും ഇത് സഹായിക്കുന്നു

ടാന്‍ മാറ്റാനുള്ള പ്രകൃതിദത്തമായ ചില രീതികള്‍

കറ്റാര്‍വാഴയും നാരങ്ങ നീരും: കറ്റാര്‍വാഴ നാരങ്ങാനീരുമായി മിക്സ് ചെയ്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടുക. 10 മിനിറ്റിനു ശേഷം കഴുകിക്കളയുക. ചര്‍മ്മത്തെ പോഷിപ്പിക്കാന്‍ കറ്റാര്‍ വാഴ ഫെയ്‌സ് മാസ്‌കുകളില്‍ ചേര്‍ക്കാം.
കടലമാവും തൈരും: ഒരു ടേബിള്‍സ്പൂണ്‍ കടലമാവും രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെലും ഒരുമിച്ച് യോജിപ്പിക്കുക. ഈ മിശ്രിതം 30 മിനിറ്റ് പുരട്ടിയ ശേഷം മുഖം കഴുകി വ്യത്തിയാക്കാം.

കടലമാവും തൈരും മഞ്ഞളും: കടലമാവും മഞ്ഞളും തൈരും ചേര്‍ത്ത് ഒരു പേസ്റ്റ് രൂപത്തിലാക്കുക. ഇതിന് ശേഷം 20 മുതല്‍ 30 മിനിറ്റ് മുഖത്ത് തേച്ച് പിടിപ്പിച്ച ശേഷം കഴുകി കളയാം.

വെള്ളരിക്ക പപ്പായ പള്‍പ്പ്: വെള്ളരിക്കയും പഴുത്ത പപ്പായ പള്‍പ്പും തൈരും രണ്ട് ടീസ്പൂണ്‍ ഓട്സും ചേര്‍ത്ത് ഇളക്കുക. നാരങ്ങ നീരും ചേര്‍ക്കാം. മുഖത്തും കഴുത്തിലും പുരട്ടുക, ആഴ്ചയില്‍ രണ്ടുതവണ. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയുക.

ബദാം, തൈര്, മഞ്ഞള്‍:
ബദാം പൊടിച്ചതും തൈരും ഒരു നുള്ള് മഞ്ഞളും ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം, വൃത്താകൃതിയില്‍ മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് വെള്ളത്തില്‍ കഴുകി കളയുക.

മുള്‍ട്ടാണി മിട്ടി:
എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് മുള്‍ട്ടാണി മിട്ടി റോസ് വാട്ടറും നാരങ്ങാനീരും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്ത് പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയുക. രണ്ട് ടീസ്പൂണ്‍ തേന്‍, അല്‍പം പാലും റോസ് വാട്ടറും, ഉണക്കി പൊടിച്ച ചെറുനാരങ്ങ തൊലികള്‍ എന്നിവ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിനു ശേഷം ഇത് കഴുകിക്കളയുക.

പരിപ്പും തക്കാളിയും: ഒരു ടേബിള്‍സ്പൂണ്‍ പരിപ്പ് കുറച്ച് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. പേസ്റ്റ് ഉണ്ടാക്കി ഒരു ടേബിള്‍ സ്പൂണ്‍ തക്കാളി പള്‍പ്പ് ചേര്‍ക്കുക. നേരിയ മസാജ് ഉപയോഗിച്ച് മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം വെള്ളത്തില്‍ കഴുകുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week