കൊല്ലത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ്റെ ഗോഡൗണിൽ വൻ തീപിടിത്തം

കൊല്ലം: കൊല്ലത്ത് ഉളിയക്കോവിലിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ്റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം. ഗോഡൗൺ പൂ‍ർണമായും കത്തിനശിച്ചു. രാത്രി എട്ടരയോടെയാണ് തീപിടിത്തം ഉണ്ടായത്. തീ നിയന്ത്രണവിധേയമാക്കാൻ ഫയ‍ർ ഫോഴ്സിന് സാധിച്ചിട്ടില്ല.

അഞ്ചു യൂണിറ്റ് ഫയ‍ർ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തിൻ്റെ മുൻവശത്ത് തീപിടിച്ചതു കണ്ട നാട്ടുകാരാണ് വിവരം ഫയ‍ർ ഫോഴ്സിനെ അറിയിച്ചത്. കൊല്ലം ജില്ലയിലെ എല്ലാ ഇടങ്ങളിലേക്കും മരുന്നെത്തിക്കുന്ന കേന്ദ്രത്തിലാണ് തീപിടിത്തം ഉണ്ടായത്.

വാടകകെട്ടിടത്തിലാണ് മരുന്ന് സംഭരണ കേന്ദ്രം പ്രവർത്തിക്കുന്നത്. കെട്ടിടത്തിൻ്റെ തൊട്ടുപിറകിലായി ആൽക്കഹോൾ അടങ്ങിയ മരുന്നുകളുണ്ട്. ഇവിടേക്ക് തീപടരാതിരിക്കാൻ ഫയ‍ർ ഫോഴ്സ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News