KeralaNewsRECENT POSTS
കേരളത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ പത്തിലൊരാള്‍ പോലും ശിക്ഷിക്കപ്പെടുന്നില്ല; ഭൂരിപക്ഷം അതിക്രമങ്ങളും അരങ്ങേറുന്നത് സ്വന്തം വീടിന്റെ ചുവരുകള്‍ക്കുള്ളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ ചുരുക്കം പ്രതികള്‍ക്ക് മാത്രമാണ് ശിക്ഷ ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ട്. പത്തിലൊന്നില്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്ന് കണക്കുകള്‍. 2013 മുതല്‍ 2018 വരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 1255 കേസുകളിലാണ് വിചാരണ പൂര്‍ത്തിയായത്. ഇതില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടത് വെറും 230 കേസുകളില്‍ മാത്രമാണ്. കുട്ടികള്‍ക്ക് നേരെ നടക്കുന്ന ഭൂരിപക്ഷ അതിക്രമങ്ങളും സ്വന്തം വീടുകളില്‍വച്ചാണെന്നതാണ് നാണക്കേടുളവാക്കുന്ന മറ്റൊരു വസ്തുത.
2013-18 കാലയളവില്‍ ആലപ്പുഴ ജില്ലയില്‍ വിചാരണ ചെയ്ത 32 കേസുകളില്‍ 32 പ്രതികളെയും വെറുതെ വിട്ടു. സെക്ഷന്‍ അഞ്ച്, ഏഴ് പ്രകാരം പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്ത കേസുകളില്‍ പോലും പ്രതികളെ വെറുതെവിട്ടു എന്നതും ശ്രദ്ധേയമാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News