EntertainmentNewsNews

‘സന്ദേശത്തിൽ അരാഷ്ട്രീയതയില്ല’; നല്ല കുടുംബത്തിലുള്ള ചെറുപ്പക്കാർ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് സത്യൻ അന്തിക്കാട്

സന്ദേശം’ എന്ന സിനിമയിൽ അരാഷ്ട്രീയത ഇല്ലെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ചിത്രം റിലീസ് ചെയ്ത സമയത്ത് തന്നെ അരാഷ്ട്രീയത പ്രചരിപ്പിക്കുന്നു എന്ന വിമർശനം ഉയർന്നിരുന്നു. സ്വന്തം കുടുംബത്തെയോ ജീവിതത്തെയോ നോക്കാത്തവർ രാഷ്ട്രീയത്തിൽ വരുന്നതിനെയാണ് സിനിമ വിമർശിച്ചത് എന്നും അദ്ദേഹം പറയുന്നു. ഐഎഫ്എഫ്കെ വേദിയിൽ സംവദിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘അരാഷ്ട്രീയ വാദമെന്ന വിമർശനം സന്ദേശം റിലീസ് ചെയ്ത സമയം മുതലുണ്ട്. രാഷ്ട്രീയത്തിൽ നിന്ന് മുഖം തിരിച്ച് അവനവന്റെ കാര്യം നോക്കി പോ എന്ന സന്ദേശമാണ് സിനിമ മുന്നോട്ട് വെക്കുന്നത് എന്ന തരത്തിലുള്ള പ്രചരണം നടക്കുന്നുണ്ട്. ആ സിനിമ അതല്ലാതെ കാണുമ്പോൾ മനസിലാകും, തിലകന്റെ കഥാപാത്രം പറയുന്നുണ്ട്, ‘രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആളുകൾ ചെയ്യുമ്പോൾ’. സന്ദേശത്തിൽ രാഷ്ട്രീയത്തിന്റെ വക്താക്കളായി കാണിക്കുന്ന ശ്രീനിവാസന്റെയും ജയറാമിന്റെയും കഥാപാത്രങ്ങൾ നല്ല രാഷ്ട്രീയക്കാരല്ല’ സത്യൻ അന്തിക്കാട് പറഞ്ഞു.

സന്ദേശം പ്രധാനമായും അണികളുടെ കഥയാണ് സംസാരിക്കുന്നത് എന്ന് സത്യൻ അന്തിക്കാട് പറയുന്നു. ‘ഒരു എംഎൽഎയോ പഞ്ചായത്ത് പ്രസിഡന്റോ പോലുമില്ല ആ സിനിമയിൽ. ഒരു പാർട്ടിയുടെ മണ്ഡലം പ്രസിഡന്റായ മാമ്മുക്കോയയാണ് ഒരു പാർട്ടിയുടെ ഏറ്റവും വലിയ രാഷ്ട്രീയ നേതാവ്. അതിലും താഴെയുള്ളവരുടെ കഥയാണ് സന്ദേശം പറയുന്നത്. അവർക്ക് രാഷ്ട്രീയം ബോധ്യപ്പെടുത്തി കൊടുക്കുകയെന്നതാണ്. അതിൽ കാണുന്ന രണ്ട് വ്യത്യസ്ത പാർട്ടിയിൽപ്പെട്ട ആളുകളും ഇതിന്റെ പുറംപോച്ചുകളിൽ ഒരുമിച്ച് നിൽക്കുന്നവരാണ്. അതല്ലലോ യഥാർത്ഥ രാഷ്ട്രീയം. യഥാർത്ഥ രാഷ്ട്രീയം സേവനമാണ്. അത് ഇന്നത്തെ ഭരണകർത്താക്കളും, മുൻപുള്ള ഭരണകർത്താക്കളും നല്ല മാർഗങ്ങളിലൂടെ കാണിച്ചു തന്നതാണ്. ആ വഴിയിലൂടെ സഞ്ചരിക്കാനാണ് സന്ദേശത്തിലൂടെ പറയുന്നത്’, സത്യൻ അന്തിക്കാട് പറഞ്ഞു.

‘ആദ്യം സ്വയം നന്നാവുക, അതിനു ശേഷം സ്വന്തം വീട് നന്നാക്കുക. ഇത് രണ്ടുമില്ലാതെ രാഷ്ട്രീയത്തിൽ എങ്ങനെ നിലനിൽക്കാനാണ്. സ്വയം നന്നാവാത്ത ഒരുത്തൻ, കള്ളുകുടിയും കഞ്ചാവുമായി നടക്കുന്ന ഒരുത്തൻ രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ട് കാര്യമില്ല, അവൻ സ്വയം നന്നാവണം, അവന്റെ വീട് നന്നാക്കണം, നാട് നോക്കണം. അവൻ പരിശുദ്ധനായിരിക്കണം എന്നതാണ് അതിന്റെ സൂചന. അല്ലാതെ രാഷ്ട്രീയത്തിൽ പോകരുത് എന്നതല്ല’, സത്യൻ അന്തിക്കാട് വ്യക്തമാക്കി.

ചിലർ രാഷ്ട്രീയം മോശമാണെന്ന് പറയും. എന്നാൽ താൻ അത്തരത്തിലുള്ള വ്യക്തിയല്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം നല്ലതാണ്. അത് ഒരു രാഷ്ട്രത്തിന്റെ വികസനത്തിന് അത്യാവശ്യവുമാണ്. എന്നാൽ അതിനെ നല്ല രീതിയിൽ സമീപിക്കുകയാണ് വേണ്ടതെന്ന് സത്യൻ അന്തിക്കാട് പറയുന്നു. ‘നമ്മൾ കണ്ടിട്ടുണ്ടല്ലോ സമരങ്ങളില്ലാത്ത സ്കൂളുകളിൽ കുട്ടികളെ ചേർത്താൽ അവർ പത്താം ക്ലാസ് കഴിഞ്ഞ് യൂണിഫോമിട്ട് ഒരു പ്രത്യേക തരം കമ്മ്യൂണിറ്റിയായി വളർന്ന് വന്ന് ഡിഗ്രിയെടുത്ത്, ഐഎഎസ്സുകാരാവുന്നു, അല്ലെങ്കിൽ ഡോക്ടർമാരാവുന്നു. രാഷ്ട്രീയമുള്ളൊരു സാധാരണ സ്കൂളിൽ കുട്ടികളെ ചേർത്താൽ അവർ ബസിന് കല്ലെറിഞ്ഞും, സമരം ചെയ്തും, അവസാനം മന്ത്രിമാരായിട്ട് ഇവരെ ഭരിക്കുന്ന കാലത്തിലേക്കാണ് വരുന്നത്. അതുകൊണ്ട് നല്ല കുടുംബത്തിൽ പിറന്ന, നല്ല ബുദ്ധിയുള്ള ചെറുപ്പക്കാർ രാഷ്ട്രീയത്തിലേക്ക് കടന്ന് വരണം. എന്നാലേ രാഷ്ട്രീയത്തിനെ ശുദ്ധീകരിക്കാൻ സാധിക്കുകയുള്ളു’, സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker