27.6 C
Kottayam
Thursday, June 4, 2026

ബോംബിങ്ങിൽ വിറച്ച് യുക്രെയ്ൻ നഗരങ്ങൾ, രാസായുധ ഭീഷണിയും; യുദ്ധക്കപ്പൽ വ്യൂഹം തീരത്തേക്ക്

Must read

കീവ് • കീവ് നഗരത്തിൽ പീരങ്കിയാക്രമണങ്ങൾ കനത്തതോടെ ജനങ്ങൾ ബങ്കറുകളിൽ അഭയം തേടി. വരും ദിവസങ്ങളിൽ കര, വ്യോമ ആക്രമണങ്ങൾ കൂടുതൽ രൂക്ഷമാകുമെന്നാണു മുന്നറിയിപ്പ്. കിഴക്കൻ നഗരങ്ങളായ ഹർകീവിലും സുമിയിലും ചെർണീവിലും വ്യോമാക്രമണം കനത്തു. റഷ്യയുടെ പത്തോളം യുദ്ധക്കപ്പലുകൾ യുക്രെയ്ൻ തീരത്തോട് അടുക്കുന്നു.

മരിയുപോളിൽ ചെറുത്തുനിൽപ് അവസാനിപ്പിച്ചു കീഴടങ്ങാനുള്ള റഷ്യൻ നിർദേശം യുക്രെയ്ൻ തള്ളി. നഗരത്തിന്റെ ഒരു ഭാഗം റഷ്യയുടെ നിയന്ത്രണത്തിലാണ്. നിരന്തരമായ ബോംബാക്രമണത്തിൽ കെട്ടിടങ്ങളെല്ലാം തകർന്ന നഗരത്തിന്റെ തെരുവുകളിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച മാത്രം 8000 നഗരവാസികളെ ഒഴിപ്പിച്ചെന്നാണു കണക്ക്.

ചൊവ്വാഴ്ച രാവിലെ കീവിലെ മക്കാറിവ് പട്ടണം തിരിച്ചുപിടിച്ചതോടെ സുപ്രധാന ഹൈവേയുടെ നിയന്ത്രണം യുക്രെയ്ൻ സേനയുടെ കൈവശമായി. ഇതുമൂലം വടക്കുപടിഞ്ഞാറുനിന്നുള്ള റഷ്യൻനീക്കം തടയാനാകും.

കീവ് പിടിക്കുക എന്നതാണു റഷ്യയുടെ മുഖ്യലക്ഷ്യമെന്ന് യുഎസ്, ബ്രിട്ടിഷ് സൈനിക അധികൃതർ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 300 ലേറെ വ്യോമാക്രമണം റഷ്യ നടത്തിയെന്നാണ് യുഎസ് പ്രതിരോധ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

- Advertisement -

ഇറ്റാലിയൻ പാർലമെന്റിനെ വിഡിയോ വഴി അഭിസംബോധന ചെയ്ത സെലെൻസ്കി ഇന്നലെ ഫ്രാൻസിസ് മാർപാപ്പയുമായും ചർച്ച നടത്തി. യുദ്ധം അവസാനിപ്പിക്കാൻ മാർപാപ്പയുടെ മധ്യസ്ഥത തേടി. മരിയുപോൾ തുറമുഖം പൂർണമായും തകർന്നെന്ന് സെലെൻസ്കി പറഞ്ഞു. മൂന്നാഴ്ചയിലേറെയായി റഷ്യൻസേന വളഞ്ഞ നഗരത്തിൽ ഇതിനകം 2300 ആളുകൾ കൊല്ലപ്പെട്ടെന്നാണു വിവരം. 35 ലക്ഷത്തിലേറെ പേർ യുക്രെയ്ൻ വിട്ട് അയൽരാജ്യങ്ങളിലേക്കു പലായനം ചെയ്തപ്പോൾ 65 ലക്ഷത്തോളം പേർ രാജ്യത്തിനകത്ത് അഭയാർഥികളായി. 20 ലക്ഷം പേരും പോളണ്ടിലാണ് അഭയം പ്രാപിച്ചത്. രാജ്യത്താകെ 10 ആശുപത്രികൾ പൂർണമായി തകർന്നതായും യുക്രെയ്ൻ അറിയിച്ചു. അതിനിടെ, ചെർണോബിൽ ആണവനിലയത്തിനു സമീപം പടർന്ന കാട്ടുതീ അണച്ചതായി റഷ്യൻസേന അറിയിച്ചു.

- Advertisement -

പുട്ടിൻ രാസായുധങ്ങൾ ഉപയോഗിച്ചേക്കുമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പു നൽകി. രാസ, ജൈവായുധങ്ങൾ യുക്രെയ്നിലുണ്ടെന്ന റഷ്യയുടെ ആരോപണം അവർ അത് ഉപയോഗിക്കാൻ പോകുന്നുവെന്നതിന്റെ സൂചനയാണെന്നും ബൈഡൻ പറഞ്ഞു.

അതേസമയം, റഷ്യയുടെ ഊർജമേഖലയ്ക്കെതിരായ ഉപരോധങ്ങൾ നടപ്പാക്കുന്നതിൽ യൂറോപ്യൻ യൂണിയന് ഏകാഭിപ്രായത്തിലെത്താനായില്ല. റഷ്യൻ വാതക ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്താനാവില്ലെന്ന നിലപാടിലാണ് ജർമനിയും നെതർലൻഡ്സും. എന്നാൽ, റഷ്യയുടെ 43.1കോടി ഡോളറിന്റെ സമ്പാദ്യം നെതർലൻഡ്സ് മരവിപ്പിച്ചു. ‌‌

തങ്ങളുടെ 78 വിമാനങ്ങൾ വിദേശരാജ്യങ്ങളിൽ പിടിച്ചെടുത്തതായി റഷ്യ സ്ഥിരീകരിച്ചു. യുക്രെയ്ൻ വിഷയത്തിൽ റഷ്യക്കെതിരായ പ്രമേയത്തിൽ യുഎൻ പൊതുസഭയിൽ ഈ ആഴ്ച വോട്ടെടുപ്പ് നടത്തും.

- Advertisement -

യുക്രെയ്ൻ അഭയാർഥികൾക്കായുള്ള ധനസമാഹാരത്തിനായി തന്റെ നൊബേൽ സമ്മാന മെഡൽ ലേലത്തിനു വയ്ക്കുമെന്ന് റഷ്യൻ മാധ്യമപ്രവർത്തകൻ ദിമിത്രി മുറട്ടോവ്. സ്വതന്ത്ര ദിനപത്രമായ നോവയ ഗസറ്റയുടെ പത്രാധിപരായ മുറട്ടോവ് 2021 ലാണു സമാധാന നൊബേൽ സമ്മാനം ഫിലിപ്പീൻസ് മാധ്യമ പ്രവർത്തക മരിയ റെസയുമായി പങ്കിട്ടത്. യുദ്ധത്തിൽ പരുക്കേറ്റ കുട്ടികളുടെ അടിയന്തരചികിത്സയാണു മുഖ്യപരിഗണനയെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യൻ മാധ്യമപ്രവർത്തക ഷന്നാ അഗലകോവ രാജിവച്ചു. റഷ്യ സർക്കാർ അധീനതയിലുള്ള ചാനൽ വൺ ടിവിയുടെ പാരിസിലെ റിപ്പോർട്ടറാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week