ബിക്കിനി അണിയുമ്പോഴുള്ള ചെറിയ കുറവുകളില്‍ ആശങ്കപ്പെട്ടിരുന്നു; സമീറ റെഡ്ഡി
ബോഡി ഷെയ്മിങ്ങിനെ കുറിച്ച് പ്രതികരിച്ച് പലപ്പോഴും രംഗത്ത് വന്നിട്ടുള്ള നടിയാണ് സമീറ റെഡ്ഡി. ബീച്ചിലൊക്കെ വച്ച് ബിക്കിന് അണിയുമ്പോള്‍ കണ്ടിരുന്ന ശരീരത്തിന്റെ ചെറിയ കുറവുകളെ കുറിച്ച് താന്‍ ഒരുകാലത്ത് ആശങ്കപ്പെട്ടിരുന്നു എന്നാണ് ഇപ്പോള്‍ സമീറ റെഡ്ഡി പറയുന്നത്. പണ്ട് തനിക്ക് നല്ല ഷെയ്പുള്ള ശരീരമായിരുന്നുവെന്നും ഇന്ന് അങ്ങനെയല്ലെങ്കിലും തന്റെ കുട്ടികള്‍ക്കൊപ്പമാകുമ്പോള്‍ അതൊന്നും കാര്യമാക്കുന്നില്ലെന്നും താരം പറയുന്നു.
‘പണ്ടൊക്കെ ബീച്ചില്‍ ബിക്കിനി ധരിച്ച് പോയിരുന്ന കാലം ഇപ്പോഴും ഓര്‍ക്കുന്നു. അന്ന് നല്ല ഷെയ്പുള്ള ശരീരം ഉണ്ടായിരുന്നെങ്കിലും ചെറിയ കുറവുകള്‍ പോലും കണ്ടെത്തി അതെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ബീച്ചില്‍ എന്റെ കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിക്കുമ്പോള്‍ ഞാന്‍ എന്നത്തേക്കാളും സന്തോഷവതിയാണ്.
2021ല്‍ ഷെയ്പുള്ള ശരീരം വീണ്ടെടുക്കുന്നതിനായി ശ്രമിക്കുമെങ്കിലും ഏതു രൂപത്തിലായാലും സ്വയം സ്നേഹിക്കണമെന്ന് ഈ നിമിഷങ്ങള്‍ എന്നെ ഓര്‍മപ്പെടുത്തും. നിങ്ങളുടെ ശരീരത്തിന് വേണ്ടത് സ്നേഹവും ആത്മവിശ്വാസവുമാണ്. നിങ്ങള്‍ ഏതു രൂപത്തിലായിരിക്കുന്നുവോ ആ രൂപത്തില്‍ നിങ്ങള്‍ മനോഹരമാണ്.’ സമീറ പറയുന്നു.