പെരുമ്പാവൂരില്‍ നാലംഗ കുടുംബം തൂങ്ങി മരിച്ച സംഭവത്തില്‍ ആത്മഹത്യാ കുറിപ്പ് പുറത്ത്

കൊച്ചി: പെരുമ്പാവൂരില്‍ നാലംഗ കുടുംബത്തെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാ കുറിപ്പ് പുറത്ത്. തങ്ങളുടെ മൃതദേഹം ബന്ധുക്കളെ കാണാന്‍ അനുവദിക്കരുതെന്ന് വീടിന്റെ ചുമരില്‍ എഴുതി വെച്ചിട്ടുണ്ടായിരുന്നു. പാറപ്പുറത്തുകുടി വീട്ടില്‍ ബിജു(45), ഭാര്യ അമ്പിളി(40), മക്കളായ ആദിത്യന്‍, അര്‍ജ്ജുന്‍ എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചിട്ടി നടത്തി പരാജയപ്പെട്ടതാണ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണം. ഡിസംബര്‍ മുപ്പത്തിയൊന്നിനകം എല്ലാവര്‍ക്കും പണം നല്‍കാമെന്നായിരുന്നു മരിച്ച ബിജു അറിയിച്ചിരുന്നത്. കടക്കാരോടെല്ലാം രാവിലെ വീട്ടിലെത്താനും പറഞ്ഞിരുന്നു. എന്നാല്‍ വാക്ക് പാലിക്കാന്‍ സാധിക്കാതായതോടെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

ബിജുവിന്റെയും ഭാര്യയുടെയും മൃതദേഹം കിടപ്പു മുറിയിലും മക്കളുടേത് ഹാളിലുമാണ് കണ്ടെത്തിയത്. ചിട്ടി നടത്തിപ്പില്‍ ബിജുവിന് ഏകദേശം മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News