താരപുത്രനായിരുന്നിട്ടും തനിക്ക് സ്വജനപക്ഷപാതത്തിന്റെ ഇരയാകേണ്ടിവന്നു!
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണകാരണം ഹിന്ദി സിനിമാരംഗത്ത് നിലനിൽക്കുന്ന സ്വജന പക്ഷാപാതമടക്കമുള്ള പ്രവണതകളാണെന്ന് ശക്തമായി ഉയർന്നുവന്നിരിയ്ക്കകയാണ് ഈ സാഹചര്യത്തിലാണ് ഞാനും സ്വജനപക്ഷപാതത്തിന്റെ ഇരയായിരുന്നു; എന്ന് തുറന്ന് പറഞ്ഞ് സെയ്ഫ് അലി ഖാനും രംഗത്തെത്തിയിരിയ്ക്കുന്നത്.
സുശാന്തിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യങ്ങള്‍ എല്ലാം തന്നെ പുറത്ത് വന്നിരിയ്ക്കുന്നത്.താരപുത്രനായിരുന്നിട്ടും തനിക്ക് ഇത് നേരിടേണ്ടി വന്നുവെന്നും സെയ്ഫ് തുറന്ന് പറയുന്നു. സുശാന്തിനൊപ്പം ദില്‍ ബേചാരാ എന്ന പുതിയ സിനിമയില്‍ സെയ്ഫ് അഭിനയിക്കുകയും ചെയ്‌തിരുന്നു.
സുശാന്ത് തന്നേക്കാളുമൊക്കെ വളരെ കഴിവുള്ള വ്യക്തിയായിരുന്നുവെന്നും കാണാനും സുന്ദരനായിരുന്നുവെന്നും നല്ല ഭാവിയുണ്ടായിരുന്നുവെന്നുമാണ് ഇപ്പോള്‍ സെയ്ഫ് അലി ഖാന്‍ തുറന്ന് പറയുന്നത്. സുശാന്ത് അഭിനയത്തേക്കാളുപരി തത്വചിന്ത, വാനനിരീക്ഷണം തുടങ്ങിയവയിലും തത്പരനായിരുന്നു സെയ്ഫ് പ്രതികരിച്ചു. ദില്‍ ബേചാരയുടെ റിലീസ് ജൂലൈ 24-നാണ്.