ചാക്കോച്ചനോട് പ്രണയം തുറന്ന് പറയാൻ നിർബന്ധിച്ചു .. സൗഹൃദം ഇല്ലാതാവുമോ എന്ന് പേടിച്ച് ഞാൻ പറഞ്ഞില്ല! വെളിപ്പെടുത്തലുമായി ശാലിനി
ഒരുകാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന താരജോഡികളാണ് കുഞ്ചാക്കോ ബോബനും ശാലിനിയും. അനിയത്തിപ്രാവ് എന്ന ഒറ്റ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബനും ശാലിനിയും പ്രേക്ഷകരുടെ ഉള്ളിൽ ഇടം പിടിച്ചത്. പിന്നീട് ഇരുവരും ഒന്നിച്ചെത്തിയ മലയാളികൾക്കിടയിൽ തരംഗം സൃഷ്ടിച്ച സിനിമകളിൽ ഒന്നായിരുന്നു നിറം.
ഇരുവരും ഒന്നിച്ചെത്തിയത് കൊണ്ട് തന്നെ ചിത്രം ഇന്നും ആരാധകരുടെ മനസ്സിൽ മായാത്ത ഓർമ്മകൾ സമ്മാനിക്കുന്നു.പ്രണയത്തിന്റെ കയ്പ്പും മധുരവും മലയാളികൾക്ക് പകർന്നു തന്ന ചിത്രം. അതെ സമയം തന്നെ 1999ല്‍ എത്തിയ കമല്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം കുഞ്ചാക്കോ ബോബന്‍ എന്ന നടനെ താരപദവിയിലേക്ക് ഉയര്‍ത്തിയ ഒന്നുകുടിയായിരുന്നു. കുഞ്ചാക്കോ ബോബൻ എന്ന അതുല്യ പ്രതിഭയുടെ അഭിനയ മികവ് മലയാളികൾ തിരിച്ചറിഞ്ഞത് ചിത്രത്തിലൂടെയായിരുന്നു.
അന്നത്തെ ഹിറ്റ് താരജോഡികൾ കുഞ്ചാക്കോ ബോബനും ശാലിനിയും . അനിയത്തി പ്രാവ് വൻ വിജയമായതോടെ ശാലിനിയും കുഞ്ചാക്കോയും വിവാഹം കഴിക്കും എന്ന് വരെ പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. ശാലിനിയും കുഞ്ചാക്കോ ബോബനും ഒന്നായി കാണാൻ പലരും ആഗ്രഹിച്ചിരുന്നതായും വാർത്തകളുണ്ട്.
എന്നാൽ കുഞ്ചാക്കോ ബോബനും ശാലിനിയും നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു എന്നാണ് ശാലിനി പറയുന്നത്. സിനിമയിൽ അല്ലാതെ ഒരിക്കൽ പോലും ചാക്കോച്ചനോട് പ്രണയം തോന്നിയിരുന്നില്ലെന്നും ശാലിനി പറയുന്നു. അതെ സമയം തന്നെ തന്റെ കൂട്ടുകാരികൾക്ക് ചാക്കോച്ചനെ ഇഷ്ടമായിരുന്നെന്നും അതിലൊരാൾ അവളുടെ പ്രണയം ചാക്കോച്ചനെ അറിയിക്കാൻ തന്നെ നിർബന്ധിച്ചിരുന്നതായും ശാലിനി പറയുന്നു. പക്ഷെ താൻ ചാക്കോച്ചനോട് അത് പറഞ്ഞില്ലെന്നും അത് ചിലപ്പോ സൗഹൃദത്തെ ബാധിക്കുമെന്ന് തോന്നിയതിനാലാണെന്നും ശാലിനി പറഞ്ഞു.
സൗഹൃദം ഇല്ലാതാവുമോ എന്ന് പേടിച്ചാണ് ഞാനത് പറയാതെ ഇരുന്നതെന്നും ശാലിനി പറയുന്നു. അനിയത്തി പ്രാവ് സിനിമ കഴിഞ്ഞ് നിരവധി ചിത്രങ്ങളിൽ താനും ചാക്കോച്ചനും ഒന്നിച്ചു അഭിനയിച്ചു അതിനാൽ പലരും അന്ന് ചോദിച്ചിരുന്നത് നിങ്ങളുടെ കല്ല്യാണം എന്നാണ് എന്നായിരുന്നു.