വിവാഹത്തോട് താല്‍പര്യമില്ല; കാരണം വ്യക്തമാക്കി സായി പല്ലവി
പ്രേമമെന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് സായി പല്ലവി. മലര്‍ മിസ്സായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. എം.ബി.ബി.എസ് പഠനത്തിനിടയിലെ വെക്കേഷന്‍ സമയത്തായിരുന്നു സായി പല്ലവി സിനിമയില്‍ അഭിനയിച്ച് തുടങ്ങിയത്. ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനിടയിലും സിനിമയില്‍ സജീവമായിരുന്നു താരം.
വിവാഹത്തെക്കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വിവാഹത്തോട് തനിക്ക് താല്‍പര്യമില്ലെന്നായിരുന്നു സായി പല്ലവി പറഞ്ഞത്. പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളും ഇടക്കാലത്ത് പ്രചരിച്ചിരുന്നു.
മാതാപിതാക്കളെ വിട്ട് മറ്റൊരു സ്ഥലത്തേക്ക് പോവേണ്ടി വരുന്നതിനോട് യോജിക്കാനാവില്ല. എന്നും അവരോടൊപ്പം കഴിയാനാണ് ആഗ്രഹം. അതിനാലാണ് വിവാഹം വേണ്ടെന്ന തീരുമാനമെടുത്തതെന്നുമായിരുന്നു സായി പല്ലവി പറഞ്ഞത്. താരത്തിന്റെ തുറന്നു പറച്ചിലില്‍ ആരാധകരും ഞെട്ടിയിരിക്കുകയാണ്.