KeralaNews

ഫേസ്ബുക്ക് കാമുകിയെ കാണാന്‍ തൃശൂരില്‍ നിന്ന് ബൈക്കില്‍ ബേക്കല്‍ കോട്ടയിലേക്ക്! കാമുകിയെ കണ്ടതോടെ 24കാരന്‍ ഞെട്ടി; ഒടുവില്‍ കത്തി വീശി

കാസര്‍കോട്: ഫേസ്ബുക്ക് ചാറ്റിംഗില്‍ പരിചയപ്പെട്ട 18കാരിയായ കാമുകിയെ കാണാന്‍ തൃശ്ശൂരില്‍ നിന്ന് ബേക്കല്‍ കോട്ടയിലേക്ക് ബൈക്ക് ഓടിച്ചെത്തിയ കാമുകന്‍ കാമുകിയെ നേരില്‍ കണ്ടപ്പോള്‍ ഞെട്ടി. 50 കഴിഞ്ഞ മദ്ധ്യവയസ്‌ക്കയെ കണ്ട് കലി കയറിയ കാമുകന്‍ ഇവര്‍ക്ക് നേരെ കത്തി വീശി. പതിനെട്ടുകാരി ചമഞ്ഞ് മാസങ്ങളോളം ഉറക്കം കെടുത്തിയത് വീട്ടമ്മയാണെന്നറിഞ്ഞതോടെയാണ് യുവാവ് കത്തി എടുത്തത്.

ആദ്യ കൂടികാഴ്ച്ച തന്നെ കത്തികുത്തിലേക്കും ബഹളത്തിലേക്കും നീങ്ങിയതോടെ നാട്ടുകാര്‍ ഓടിക്കൂടി. വിവരമറിഞ്ഞെത്തിയ ബേക്കല്‍ പോലീസ് കമിതാക്കളെ കസ്റ്റഡിയിലെടുത്തതോടെയാണ് കഥയുടെ ചുരുളഴിഞ്ഞത്. തൃശ്ശൂര്‍ സ്വദേശിയായ യുവാവും സുഹൃത്തുമാണ് ബൈക്കില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ ബേക്കല്‍ കോട്ടയുടെ പരിസരത്തെത്തിയത്.

അല്‍പനേരം കഴിഞ്ഞപ്പോള്‍ ഉപ്പള സ്വദേശിനിയായ 50 കാരി ബുര്‍ഖയിട്ടെത്തി. മുഖം ഒന്നു കാണാന്‍ കാമുകന്‍ ഏറെ നിര്‍ബന്ധിച്ചെങ്കിലും കാമുകി മുഖപടം നീക്കാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ കാമുകി തന്നെ കബളിപ്പിച്ചതാണെന്ന് ഉറപ്പായപ്പോയതോടെ ഫേസ്ബുക്ക് ചാറ്റംഗിനിടെ പലപ്പോഴായി ഗുഗിള്‍ പേ വഴി അയച്ചുകൊടുത്ത അരലക്ഷത്തോളം രൂപ മടക്കി കിട്ടണമെന്നായി 24 കാരനായ കാമുകന്‍.

പണം തിരിച്ചു നല്‍കില്ലെന്നതായതോടെ കാമുകന്‍ ബൈക്കിന്റെ ബാഗില്‍ സൂക്ഷിച്ച കത്തി പുറത്തെടുത്ത് വീശിയതോടെ വീട്ടമ്മ ഭയന്ന് നിലവിളിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട് പരിസരവാസികള്‍ ഓടിക്കൂടി യുവാവിനേയും സുഹൃത്തിനേയും തടഞ്ഞു വെച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വാങ്ങിയ 50,000 രൂപയില്‍ 25,000 രുപ വീട്ടമ്മ കാമുകന് തിരിച്ചു നല്‍കി.

കൊവിഡ് മാനദണ്ഡം ലംഘിച്ചതിനും പൊതു സ്ഥലത്ത് പ്രകോപനം ഉണ്ടാക്കിയതിനും പകര്‍ച്ച വ്യാധി നിയന്ത്രണ നിയമമനുസരിച്ച് തൃശ്ശൂരിലെ യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker